ആ​ന്‍റി ഡീ​ഫേസ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി
Sunday, March 24, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ൾ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ന​ട​ത്തി പൊ​തു ഇ​ട​ങ്ങ​ളി​ൽ പ​തി​ച്ച 550 പ്ര​ച​ര​ണ സാ​മ​ഗ്രി​ക​ൾ ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി സ്ക്വാ​ഡ് നീ​ക്കം ചെ​യ്തു.
ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്ത​ത്. 534 പോ​സ്റ്റ​റു​ക​ൾ, 16 ബാ​ന​റു​ക​ൾ എ​ന്നി​വ​യാ​ണ് നീ​ക്കം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​ക​ളി​ൽ 813 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ സ്ക്വാ​ഡ് നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​തോ​ടെ മാ​തൃ​കാ​പെ​രു​മാ​റ്റച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നു​ശേ​ഷം സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 1363 പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്തു. മൂ​ന്ന് താ​ലൂ​ക്കു​ക​ളി​ലും ഓ​രോ സ്ക്വാ​ഡു​ക​ളാ​ണ് നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.