"വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച് ജ​നാ​ധി​പ​ത്യ ‌ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക​ണം'
Sunday, March 24, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: ഏ​പ്രി​ൽ 23ന് ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രും സ​മ്മ​തി​ദാ​ന​വ​കാ​ശം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യ എ.​ആ​ർ. അ​ജ​യ​കു​മാ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.
ജി​ല്ല​യി​ൽ 575 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​മാ​ധാ​ന​പൂ​ർ​ണ​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.
ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​ന് എല്ലാവരും വോ​ട്ട് ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ജി​ല്ല​യി​ലെ എ​ല്ലാ വോ​ട്ട​ർ​മാ​രും മ​റ​ക്കാ​തെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു. ന​മ്മു​ടെ വോട്ട് മ​ഹ​ത്താ​യ രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ​ത്തെ ശാ​ക്തീ​ക​ര​ണ​ത്തി​നു ക​രു​ത്ത് പ​ക​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക​ട​ക്കം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ൾ, പ​രാ​തി​ക​ൾ, സം​ശ​യ​ങ്ങ​ൾ എ​ന്നി​വ 1950 എ​ന്ന ടോ​ൾ​ഫ്രീ ന​ന്പ​രി​ലൂ​ടെ അ​റി​യി​ക്കാം.