കാ​ലം മാ​യ്ക്കാ​ത്ത ചു​വ​രെ​ഴു​ത്ത്
Sunday, March 24, 2019 12:18 AM IST
കൊ​യി​ലാ​ണ്ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ക്കു​മ്പോ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​ൺ​ഗ്ര​സി​ന്‍റെ ചി​ഹ്ന​മാ​യ പ​ശു​വും കി​ടാ​വും ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്നു. കൊ​യി​ലാ​ണ്ടി അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ച്ച ഇ. ​നാ​രാ​യ​ണ​ൻ നാ​യ​ർ​ക്ക് വേ​ണ്ടി​യു​ള്ള ചു​വ​രെ​ഴു​ത്താ​ണ് കൊ​യി​ലാ​ണ്ടി​യി​ൽ ഇ​ന്നും മാ​യാ​തെ നി​ൽ​ക്കു​ന്ന​ത്. ഐ​സ് പ്ലാ​ന്‍റ് റോ​ഡി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് ചുവരെ ഴുത്തുള്ളത്. ചു​മ​രി​ൽ നീ​ലം കൊ​ണ്ട് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ജ​ന ന​ന്മ​യ്ക്കും രാ​ജ്യ​പു​രോ​ഗ​തി​ക്കും എ​ന്ന മു​ദ്രാ​വാ​ക്യ​വും എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​ത് ഏ​താ​ണ്ട് മാ​ഞ്ഞു തു​ട​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്.