വേ​ന​ൽ​ച്ചൂടി​ൽ ചെ​ക്ക് ഡാ​മു​ക​ളി​ലെ വെ​ള്ളം​വ​റ്റു​ന്നു
Sunday, March 24, 2019 12:18 AM IST
കൂ​രാ​ച്ചു​ണ്ട്: വേ​ന​ൽ​ച്ചൂ​ട് ക​ന​ത്ത​തോ​ടെ ജ​ല​സേ​ച​നാ​വ​ശ്യാ​ർ​ഥം ചെ​ക്ക്ഡാ​മു​ക​ളി​ൽ സം​ഭ​രി​ച്ച വെ​ള്ളം​വ​റ്റു​ന്നു. കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ലു​ൾ​പ്പെ​ട്ട ക​രി​മ്പ​ന​ക്കു​ഴി​താ​ഴെ, തേ​നം​മാ​ക്ക​ൽ​താ​ഴെ എ​ന്നീ​ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചെ​ക്കു​ഡാ​മു​ക​ളി​ലാ​ണ് വെ​ള്ള​ത്തി​ന്‍റെ അ​ള​വ് വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​ത്. എ​ല്ലാ​വ​ർ​ഷ​ങ്ങ​ളി​ലും ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ഈ ​ചെ​ക്ക്ഡാ​മു​ക​ൾ അ​ട​യ്ക്കു​ന്ന​തി​നാ​ൽ തോ​ട്ടി​ൽ വെ​ള്ളം​നി​റ​ഞ്ഞ് ഓ​ഞ്ഞി​ൽ, പു​ളി​വ​യ​ൽ, കൈ​ത​കൊ​ല്ലി, കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലും ആ​വ​ശ്യാ​നു​സ​ര​ണം വെ​ള്ളം ല​ഭിക്കും. എ​ന്നാ​ൽ ഈ ​വ​ർ​ഷം വെ​ള്ളം നി​റ​ഞ്ഞു​ക​വി​ഞ്ഞ ഈ ​ചെ​ക്കു​ഡാ​മു​ക​ളി​ൽ വെ​ള്ളം പ​കു​തി​യോ​ളം താ​ഴ്ന്നി​ട്ടു​ണ്ട്. ഇ​തു​മൂ​ലം കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​തോ​ട് ഇ​ത്ത​വ​ണ വ​റ്റി​വ​ര​ണ്ട​ത് ഈ ​മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.