ദേ​ശീയ ബ​ധി​ര കാ​യി​ക മേ​ള​യി​ലെ വി​ജ​യി​ക​ളെ ആദരിച്ചു
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: ചെ​ന്നൈ​യി​ൽ ന​ട​ന്ന ദേ​ശീയ ബ​ധി​ര കാ​യി​ക മേ​ള​യി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ടീ​മി​ലെ ജി​ല്ല​യി​ൽ നി​ന്നു​ള്ള വി​ജ​യി​ക​ളെ കോ​ഴി​ക്കോ​ട് ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ആദരിച്ചു. ക​രു​ണ, കു​ള​ത്ത​റ, റ​ഹ​മാ​നി​യ ബ​ധി​ര വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ു​ള്ള​വ​രും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​മാ​യ ജി​ല്ല​യി​ലെ 15 കാ​യി​ക താ​രങ്ങ​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് ജി​ല്ലാ സ​മ്പ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു അ​നു​മോ​ധ​ന സ​മ്മേ​ള​നം ഉ​ൽ​ഘാ​ട​നം ചെ​യ്ത് ഉ​പ​ഹാ​രം ന​ൽ​കി. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫ് ചെ​യ​ർ​മാ​ൻ വി.​കെ. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​സ്‌​മോ​സ് സ്പോ​ർ​ട്സ് ചെ​യ​ർ​മാ​ൻ ടി.​സി. അ​ഹ​മ്മ​ദ്, ആ​ൾ ഇ​ൻ​ഡ്യ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ഓ​ഫ് ദി ​ഡ​ഫ് ക​മ്മി​റ്റി​യം​ഗം ഇ.​കെ. നൗ​ഷാ​ദ്. ക​രു​ണ ബ​ധി​ര വി​ദ്യാ​ല​യ പ്രി​ൻ​സി​പ്പ​ൾ സി​സ്റ്റ​ർ വി​ക്ടോ​റി​യ, കെ.​പി.​യു. അ​ലി, പി. ​ഷ​ഫീ​ഖ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.