ക​ട​ലോ​ര​ത്തി​ന് ആ​വേ​ശ​മാ​യി പ്ര​ദീ​പ്കു​മാ​റി​ന്‍റെ പ്ര​ചാ​ര​ണം
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: ക​ട​ലോ​ര വാ​സി​ക​ള്‍​ക്കി​ട​യി​ല്‍​നി​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ര്‍​ഥി എ.​പ്ര​ദീ​പ്കു​മാ​റി​ന്‍റെ ഇ​ന്ന​ല​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ തു​ട​ക്കം.
ശാ​ന്തി ന​ഗ​റി​ലെ​യും തോ​പ്പ​യി​ലെ​യും ജ​ന​ങ്ങ​ള്‍ സ്ഥാ​നാ​ർ​ഥി​യെ സ്വീ​ക​രി​ച്ചു. തു​റ​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ല്‍ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ര്‍​മാ​രെ കാ​ണാ​നെ​ത്തി​യ​ത് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ഘോ​ഷ​മാ​ക്കി.
കു​ട്ടി​ക​ളും അ​മ്മ​മാ​രു​മ​ട​ങ്ങു​ന്ന വ​ന്‍ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ പ​റ​മ്പ​ത്ത് ബ​സാ​റി​ലാ​യി​രു​ന്നു ആ​ദ്യ യോ​ഗം. മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​നും മു​ന്‍ മേ​യ​ര്‍ എം.​ഭാ​സ്‌​ക​ര​നും ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.
തു​ട​ര്‍​ന്ന് പ​ണ്ടാ​ര​ക്ക​ണ്ടി,പാ​റ​ക്കാ​ട്ടി​ല്‍,തോ​പ്പ​യി​ല്‍, ശാ​ന്തി ന​ഗ​ര്‍, കേ​ര​ള സോ​പ്‌​സ,് ഓ​യി​സ്‌​ക, വെ​ള്ള​യി​ല്‍ മീ​ന്‍ മാ​ര്‍​ക്ക​റ്റ് പ​രി​സ​രം എ​ന്നി​വ​ട​ങ്ങ​ളി​ലും സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.
ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി, മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സ്, സി​ഡി​എം കോ​ള​നി, ക​രി​ക്കാം​കു​ളം, ക​ണ്ണാ​ടി​ക്ക​ല്‍,ചേ​വ​ര​മ്പ​ലം,കോ​ട്ടൂ​ളി സെ​ന്‍റ​ര്‍, മു​ണ്ടി​ക്ക​ല്‍​താ​ഴം,ചേ​വാ​യൂ​ര്‍,വെ​ള്ളി​മാ​ടു​കു​ന്ന്,എ​ന്‍​ജി​ഒ ക്വാ​ര്‍​ട്ടേ​ഴ്‌​സ് എ​ന്നി​വ​ട​ങ്ങ​ളി​ലും പ്ര​ദീ​പ്കു​മാ​ർ വോട്ടുതേടി.