ലേലത്തിലൂടെ കോ​ര്‍​പ​റേ​ഷ​ന് 1.34 കോ​ടി​രൂ​പ വ​രു​മാ​നം
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​ന്‍റെ‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന​സ്ഥ​ല​ങ്ങ​ള്‍ ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ലേ​ലം ചെ​യ്ത​തി​ലൂ​ടെ കോ​ര്‍​പ​റേ​ഷ​ന് ല​ഭി​ക്കു​ന്ന​ത് 1.34 കോ​ടി രൂ​പ. പ്ര​ധാ​ന​പ്പെ​ട്ട മാ​ര്‍​ക്ക​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 സ്ഥ​ല​ങ്ങ​ളാ​ണ് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ലേ​ല​ത്തി​ന് ന​ല്‍​കാ​ന്‍ ന​ട​പ​ടി​ക​ളാ​യ​ത്.
ഇ​ത് ഇ​ന്ന​ലെ ചേ​ർ ന്ന ​കൗ​ണ്‍​സി​ല്‍ യോ​ഗം അം​ഗീ​ക​രി​ച്ചു. ലേ​ല​ത്തി​ല്‍ എ​റ്റ​വും കൂ​ടു​ത​ല്‍ തു​ക കോ​ര്‍​പ​റേ​ഷ​ന് വ​രു​മാ​ന​മു​ണ്ടാ​യ​ത് ബ​സ്റ്റാ​ന്‍​ഡു​ക​ളു​ടെ ലേ​ല ന​ട​പ​ടി​ക​ളി​ലു​ടെ​യാ​ണ്. 25,10,000 രൂ​പ​യാ​ണ് കോ​ര്‍​പ​റേ​ഷ​ന് ല​ഭി​ച്ച​ത്. മു​ഹ​മ്മ​ദ് അ​സ്ലം എ​ന്ന​യാ​ളാ​ണ് ഇ​ത് ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് ഏ​റ്റെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം 33,99,000 രൂ​പ​യ്ക്കാ​യി​രു​ന്നു ലേ​ലം കൊ​ണ്ട​ത്. ഇ.​കെ.​നാ​യ​നാ​ര്‍ മേ​ല്‍​പ്പാലം 24,52,000 രൂ​പ​യ്ക്കാ​ണ് ലേ​ലം കൊ​ണ്ട​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ഇ​ത് 32 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.​
എം​ആ​ര്‍​ഡി ഡി​സ്ട്രി ബ്യൂ​ട്ടേ​ഴ്‌​സാ​ണ് ഇ​ത് ലേ​ല​ത്തി​ലെ​ടു​ത്ത​ത്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ തു​ക​യ്ക്ക് സെ​ന്‍​ട്ര​ല്‍​മാ​ര്‍​ക്ക​റ്റ് ലേ​ല​ത്തി​ല്‍ പോ​യി. ക​ഴി​ഞ്ഞ​വ​ര്‍​ഷം 12,06, 000 രൂ​പ​യാ​യി​രു​ന്നുവെ​ങ്കി​ല്‍ ഇ​ത്ത​വ​ണ അ​ത് 13 ല​ക്ഷ​ത്തി​ല്‍ എ​ത്തി. ഹെ​ഡ് ലോ​ഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്‌​സ് ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ.-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ലി​ക്കോ​യ​യാ​ണ് മാ​ര്‍​ക്ക​റ്റ് ഏ​റ്റെ​ടു​ത്ത​ത്.
ടെ​ന്‍​ഡ​റി​ലും ഓ​ഫ​റി​ലും പോ​കാ​ത്ത വ​സ്തു​ക്ക​ളു​ടെ വാ​ട​ക വ​കു​പ്പു​ത​ല​ത്തി​ല്‍ പി​രി​ക്കാ​നു​ള്ള ശി​പാ​ര്‍​ശ​യും ഇ​ന്ന​ലെ കൗ​ണ്‍​സി​ല്‍ പ​രി​ഗ​ണി​ച്ചു. ഇ​എം​എ​സ് സ്‌​റ്റേ​ഡി​യം ടാ​ക്‌​സി​സ്റ്റാ​ന്‍​ഡ്, പ​ള്ളി​ക്ക​ണ്ടി മാ​ര്‍​ക്ക​റ്റ്, വെ​സ്റ്റ് ഹി​ല്‍ മാ​ര്‍​ക്ക​റ്റ്, കു​റ്റി​ച്ചി​റ മാ​ര്‍​ക്ക​റ്റ്, മൂ​രി​യാ​ട് മാ​ര്‍​ക്ക​റ്റ് എ​ന്നി​വ​യാ​ണ് എ​ന്നി​വ​യാ​ണ് ലേ​ല​ത്തി​ല്‍ ഇ​തു​വ​രെ ആ​രും ഏ​റ്റെ​ടു​ക്കാ​ത്ത​ത്.