പ്രതീ​ക്ഷ​ നിറച്ച് "ചല​ഞ്ച്'
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: നാ​ലു​ചു​വ​രു​ക​ള്‍​ക്കു​ള്ളി​ല്‍ മാ​ത്ര​മൊ​തു​ങ്ങു​ന്ന​താ​യി​രു​ന്നി​ല്ല അ​വ​രു​ടെ ജീ​വ​തം. ക​ട​ല്‍ കാ​റ്റും ന​ഗ​ര​ക്കാ​ഴ്ച​ക​ളും പു​ഞ്ചി​രു​മാ​യി വ​ര​വേ​ല്‍​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളു​മെ​ല്ലാം അ​വ​രു​ടെ ജീ​വി​ത​ത്തി​ന് പു​തു​പ്ര​തീ​ക്ഷ​യേ​കു​ന്ന​താ​യി​രു​ന്നു.
തി​രു​വ​ണ്ണൂ​ര്‍ യു​ആ​ര്‍​സി സൗ​ത്തി​ന്‍റെ യും ​ആ​ക്ടി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പൂ​ര്‍​ണ​മാ​യും പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യ കു​ട്ടി​ക​ളു​ടെ സ്‌​നേ​ഹ​സം​ഗ​മം 'ചല​ഞ്ച് 219' ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ പ്ര​തീ​ക്ഷ​ള്‍ വാ​നോ​ള​മു​യ​ര്‍​ത്തി​. ബി​ഇ​എം ഗേ​ള്‍​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ല്‍ 50 ഓ​ളം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. വ​ര്‍​ണാ​ഭ​മാ​യ സ്‌​റ്റേ​ജും വി​ശാ​ല​മാ​യ സ​ദ​സും വാ​ചാ​ല​രാ​യ അ​ധ്യാ​പ​ക​രും സു​ഹൃ​ത്തു​ക്ക​ളും അ​വ​രു​ടെ ദി​ന​ച​ര്യ​ക​ളി​ല്‍ നി​ന്നു​ള്ള വ്യ​ത്യ​സ്ത കാ​ഴ്ച​ക​ളാ​യി.
മ​റ്റു​ള്ള​വ​രി​ല്‍നി​ന്ന് മാ​റി സ്വ​ന്തം വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​യി ഒ​തു​ങ്ങി ക​ഴി​ഞ്ഞി​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് 'ചല​ഞ്ച്' പു​തു അ​നു​ഭ​വ​മാ​യി​രു​ന്നു. ശ്രീ​ജി​ത്ത് വി​യ്യൂ​രി​ന്‍റെ മാ​ജി​ക് ഷോ​യും സ​ജീ​വ​ന്‍ കൊ​യി​ലാ​ണ്ടി​യു​ടെ നാ​ട​ന്‍ പാ​ട്ടു​മെ​ല്ലാം അ​വ​ര്‍ ആ​വോ​ളം ആ​സ്വ​ദി​ച്ചു. ഒ​പ്പ​മു​ള്ള​വ​രെ പോ​ലെ ആ​ടാ​നും പാ​ടാ​നും ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ചെ​റു​വി​ര​ല​ന​ക്കി​യും മു​ഖ​ത്ത് പു​ഞ്ചി​രി തൂ​കി​യും അ​വ​ര്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മാ​റി. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.
ഇ​തി​നു പു​റ​മേ എം​സി​സി ഓ​ര്‍​ക്ക​സ്‌​ട്രേ​ഷ​ന്‍ ഗോ​ള്‍​ഡ​ന്‍ മെ​ല​ഡീ​സും അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ളു​ടെ ചി​ത്ര​ര​ച​ന 'ലൈ​വ് കാ​ന്‍​വാ​സും' ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​ക​ള്‍​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് ക​ട​ലോ​ര​ത്തെ​ത്തി അ​സ്ത​മ​യം ആ​സ്വ​ദി​ച്ച ശേ​ഷ​മാ​ണ് അ​വ​രെ​ല്ലാം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ഡി​ഡി​ഇ സു​രേ​ഷ്‌​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​നി​ര്‍​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ഷ​ഫീ​ഖ് അ​ലി, മ​ധു, ബി​ഇ​എം ജി​എ​ച്ച്എ​സ് പ്ര​ധാ​ന​ധ്യാ​പ​ക​ന്‍ മു​ര​ളി ഡെ​ന്നീ​സ്, സു​വ​ര്‍​ണ ച​ന്ദ്രോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.