കോ​ള​ജി​ലെ മ​ര​പ്പ​ല​ക​ക​ള്‍ തീ ​വച്ചു ന​ശി​പ്പിച്ച നിലയിൽ
Sunday, March 24, 2019 12:20 AM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി കി​ണ​മ്പ്ര കു​ന്നി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന നാ​ദാ​പു​രം ഗ​വ. കോ​ള​ജ് കാ​മ്പ​സി​ല്‍ മ​ദ്യ​പാ​നി​ക​ള്‍ ന​ട​ത്തി​യ പ​രാ​ക്ര​മ​ത്തി​ല്‍ മ​ര​പ്പ​ല​ക​ക​ള്‍ തീ ​വച്ച് ന​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച്ച പു​ല​ര്‍​ച്ചെ ര​ണ്ട​ര​യ്ക്കാ​ണ് തീ ​പി​ടിത്തം ഉ​ണ്ടാ​യ​ത്. കോ​ള​ജി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക​റ്റ് സൊ​സൈ​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​ര​പ്പ​ല​ക​ക​ള്‍​ക്കാ​ണ് തീ ​പി​ടി​ച്ച​ത്.
നാ​ദാ​പു​രം പോ​ലീ​സും ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് തീ​യ​ണ​ച്ചു. 30000 ത്തോ​ളം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഫ​യ​ര്‍​ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ര​ണ്ട് യു​വാ​ക്ക​ളെ​യും ഒ​രു ബു​ള്ള​റ്റ് മോ​ട്ടോ​ര്‍ സൈ​ക്കി​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സൊ​സൈ​റ്റി​ക്ക് പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ള്‍​ക്കെ​തി​രേ പൊ​തു സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച​തി​ന് കേ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ല്‍ വി​ട്ടു. കോ​ള​ജ് കാ​മ്പ​സി​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മ​ദ്യ കു​പ്പി​യും ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും മ​റ്റും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി.
മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും കോ​ള​ജി​ന് നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ അ​ക്ര​മം ഉ​ണ്ടാ​യി​രു​ന്നു. ജ​ന​ല്‍ ചി​ല്ലു​ക​ളും, കു​ടി​വെ​ള്ള പൈ​പ്പു​ക​ളും ത​ക​ര്‍​ത്തി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് മ​ദ്യ​പാ​ന​വും പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.