ന​ങ്ങാ​ച്ചി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി പു​രാ​രം​ഭി​ക്ക​മ​ണ​മെ​ന്ന്
Sunday, March 24, 2019 12:20 AM IST
താ​മ​ര​ശേ​രി: ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ന​ങ്ങാ​ച്ചി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നും സി​പി​എം ഓ​മ​ശേ​രി ലോ​ക്ക​ല്‍ ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ത്ത് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഴി​മ​തി​യാ​രോ​പ​ണ​മാ​ണ് ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കാ​ത്ത​തി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.
അ​ഴി​മ​തി വെ​ളി​ച്ച​ത്തു വ​രാ​തി​രി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി മു​ട​ക്കി​യി​ട്ടി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പേ​രു​ചേ​ർ​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ക്കാ​ർ​ക്ക് വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​നു​ള്ള ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു. സ്വീ​പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​ലാ​യി​രു​ന്നു ക്യാ​ന്പ്.