ബ്രൗ​ണ്‍​ഷു​ഗ​റു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Sunday, March 24, 2019 12:20 AM IST
കോ​ഴി​ക്കോ​ട്: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ 40 പൊ​തി ബ്രൗ​ണ്‍​ഷു​ഗ​ർ പി​ടി​കൂ​ടി. അ​ഴി​ഞ്ഞി​ലം കു​റ്റി​പ്പാ​റ​യി​ലെ വീ​ട്ടി​ൽ പി.​കെ. മു​ഹ​മ്മ​ദ് വ​സീ (22)മാണ് പി​ടി​യി​ലാ​യ​ത്. ഫ​റോ​ക്ക് ചു​ങ്കം - ഫ​റോ​ക്ക് കോ​ള​ജ് റോ​ഡി​ൽ തി​രി​ച്ചി​ല​ങ്ങാ​ടി ബ​സ്റ്റോ​പ്പി​ന് സ​മീ​പത്തുനിന്നാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
ബ്രൗ​ൺ​ഷു​ഗ​ർ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെടുത്തു. ഫ​റോ​ക്ക് റേഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്ര​ജി​ത്തും പാ​ർ​ട്ടി​യും ചേ​ർ​ന്ന് എ​ക്സൈ​സ് പാ​ർ​ട്ടി​യി​ൽ​പ്രി​വ​ന്‍റീ​വ ഓ​ഫീ​സ​ർ പി.​അ​നി​ൽ ദ​ത്ത്കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മാ​രാ​യ വി.​എ. മു​ഹ​മ്മ​ദ് അ​സ്ലം, ടി.​കെ. രാ​ഗേ​ഷ്, എ​ൻ. ജ​ലാ​ലു​ദ്ദീ​ൻ, വി. ​അ​ശ്വി​ൻ, ജി.​ജി. ഗോ​വി​ന്ദ്, എ​ക്സൈ​സ് ഡ്രൈ​വ​ർ പി. ​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രുമുണ്ടാ​യി​രു​ന്നു.