തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​നൊ​പ്പം സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​വും
Sunday, March 24, 2019 12:20 AM IST
പേ​രാ​ന്പ്ര: വ​ട​ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ന്‍റെ പൊ​തു​പ​ര്യ​ട​നം ഇ​ന്ന് പേ​രാ​മ്പ്ര​യി​ൽ നി​ന്ന് തു​ട​ങ്ങി.
മ​ണ്ഡ​ല​ത്തി​ൽ രൂ​പീ​ക​രി​ച്ച യൂ​ത്ത് ബ്രി​ഗേ​ഡ് പ്ര​വ​ർ​ത്ത​ക​രു​ടെ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു​കൊ​ണ്ട് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​നാ​ണ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. കി​ട​പ്പ് രോ​ഗി​ക​ളെ വീ​ടു​ക​ളി​ലെ​ത്തി പ​രി​ച​രി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് യൂ​ത്ത് ബ്രി​ഗേ​ഡ് വ​ഴി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വോ​ട്ട​ഭ്യ​ർ​ത്ഥ​ന​യോ​ടൊ​പ്പം വീ​ടു​ക​ളി​ൽ ചെ​ല്ലു​മ്പോ​ൾ വ​യോ​ജ​ന​ങ്ങ​ൾ​ക്കും കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും സാ​ന്ത്വ​ന പ​രി​ച​ര​ണം കൂ​ടി ന​ൽ​കും. ജ​ന​ങ്ങ​ൾ​ക്ക് എ​വി​ടെ​യെ​ല്ലാം സേ​വ​നം ആ​വ​ശ്യ​മു​ണ്ടോ അ​വി​ടെ​യെ​ല്ലാം സേ​വ​നം ന​ൽ​കാ​നാ​ണ് തി​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മേ​പ്പ​യൂ​രി​ൽ സി​പി​എ​മ്മി​ലേ​ക്ക് വ​ന്ന മു​സ്ലിം ലീ​ഗി​ന്‍റെ പ്ര​വ​ർ​ത്ത​ക​രെ പി. ​ജ​യ​രാ​ജ​ൻ മാ​ല​യി​ട്ട് സ്വീ​ക​രി​ച്ചു. ‌
മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളി​ൽ ആ​യി മു​ൻ​മ​ന്ത്രി കെ.​പി. മോ​ഹ​ന​ൻ, മ​ന​യ​ത്ത് ച​ന്ദ്ര​ൻ, കെ. ​കു​ഞ്ഞ​മ്മ​ദ്, എ.​കെ. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.