അ​ക്ര​മ രാ​ഷ്‌ട്രീയ​ത്തി​നെ​തി​രേ വ​ട​ക​ര​യി​ലെ ജ​നം വി​ധി​യെ​ഴു​തും: കെ. ​മു​ര​ളീ​ധ​ര​ൻ
Sunday, March 24, 2019 12:20 AM IST
പേ​രാ​മ്പ്ര: അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​വും വ​ട​ക​ര​യി​ലെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി കെ. ​മു​ര​ളീ​ധ​ര​ൻ. പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്പോ​ഴും ഭ​ര​ണ​പ​ക്ഷ​ത്താ​വു​മ്പോ​ഴും അ​റു​കൊ​ല രാ​ഷ്ട്രീ​യം ഒ​രു പോ​ലെ തു​ട​രു​ക​യാ​ണ് സി​പി​എ​മ്മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ര​ളീ​ധ​ര​ൻ. സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് വെ​ള്ളി​യാ​ഴ്ച പേ​രാ​മ്പ്ര സി​കെ​ജി കോ​ള​ജി​ൽ ക​ണ്ട​ത്.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​കെ. ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ പേ​രി​ലു​ള്ള കോ​ള​ജി​ലാ​ണ് ഇ​ത് ഞ​ങ്ങ​ളു​ടെ ത​റ​വാ​ടാ​ണ് എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി എ​സ്എ​ഫ്ഐ​ക്കാ​ർ ത​ന്നെ ത​ട​ഞ്ഞ​ത്. ഡോ. ​കെ.​ജി. അ​ടി​യോ​ടി പേ​രാ​മ്പ്ര​യു​ടെ എം​എ​ൽ​എ ആ​യി​രു​ന്ന​പ്പോ​ൾ കെ. ​ക​രു​ണാ​ക​ര​ൻ അ​നു​വ​ദി​ച്ച കോ​ള​ജാ​ണി​തെ​ന്ന കാ​ര്യം എ​സ്എ​ഫ്ഐ​ക്കാ​ർ ഓ​ർ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്‍റെ അ​ല​യൊ​ലി സം​സ്ഥാ​ന​ത്ത് മൊ​ത്ത​മു​ണ്ടാ​കും. വ​യ​നാ​ട്ടി​ലെ കാ​റ്റ് വ​ട​ക​ര​യി​ലു​മെ​ത്തും. പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് രാ​ഹു​ൽ കേ​ര​ള​ത്തി​ൽ മ​ത്സ​രി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന് സി​പി​എ​മ്മു​കാ​ർ വീ​മ്പി​ള​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.