സി​പി​എം രാ​ഹു​ൽ ഗാ​ന്ധി​യെ എ​തി​ർ​ക്കു​ന്ന​ത് പ​രാ​ജ​യ​ഭീ​തി മൂ​ലം: മു​ല്ല​പ്പ​ള്ളി
Sunday, March 24, 2019 12:22 AM IST
പേ​രാ​മ്പ്ര: രാ​ജ്യ​ത്തെ എ​ല്ലാ മ​തേ​ത​ര ക​ക്ഷി​ക​ളും ജ​നാ​ധി​പ​ത്യ​വാ​ദി​ക​ളും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ സി​പി​എം മാ​ത്രം അ​തി​നെ എ​തി​ർ​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.
യു​ഡി​എ​ഫ് പേ​രാ​മ്പ്ര നി​യോ​ജ​ക​മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ത​മി​ഴ്നാ​ട്ടി​ലെ​യും ആ​ന്ധ്ര​യി​ലെ​യും സി​പി​എം ഘ​ട​ക​ങ്ങ​ൾ രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​വ​ണ​മെ​ന്ന് പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ടു​മ്പോ​ഴാ​ണ് കേ​ര​ള​ത്തി​ലെ സി​പി​എം പു​റം​തി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ വ​രു​മ്പോ​ൾ അ​തി​നെ​യും സി​പി​എം എ​തി​ർ​ക്കു​ക​യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ 20 സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കും. 1979ലെ ​വി​ജ​യ​ത്തേ​ക്കാ​ൾ പ​തി​ൻ​മ​ട​ങ്ങ് വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​വു​ക. അ​ഞ്ചു വ​ർ​ഷ​ത്തെ മോ​ദി ഭ​ര​ണം കൊ​ണ്ട് ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളും മ​തേ​ത​ര​ത്വ​വും ത​ക​ർ​ന്നു. മോ​ദി എ​ങ്ങ​നെ​യാ​ണോ രാ​ജ്യ​ത്തെ ത​ക​ർ​ത്ത​ത് അ​തു​പോ​ലെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തെ ത​ക​ർ​ത്ത​ത്. ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് ന​യ​ത്തി​നും സി​പി​മ്മി​ന്‍റെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നു​മെ​തി​രെ​യാ​ണ് യു​ഡി​എ​ഫ് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്. 50 വ​ർ​ഷ​മാ​യി സി​പി​എം തു​ട​രു​ന്ന അ​ക്ര​മ രാ​ഷ്ട്രീ​യം മ​ല​ബാ​റി​ന്‍റെ എ​ല്ലാ വ​ള​ർ​ച്ച​യും ത​ക​ർ​ത്തു. ര​ണ്ട് കൊ​ല​പാ​ത​ക കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് സി​ബി​ഐ പ​റ​ഞ്ഞ​യാ​ൾ സ്ഥാ​നാ​ർ​ഥി​യാ​യി വ​രു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​ണെ​ന്ന് ക​ണ്ട​പ്പോ​ൾ കോ-​ലീ-​ബി സ​ഖ്യ​മെ​ന്ന ആ​പ​ത്ക​ര​മാ​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തു​ന്ന സി​പി​എ​മ്മി​ന്‍റെ സ്ഥാ​നം തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തോ​ടെ ച​വ​റ്റു​കൊ​ട്ട​യി​ലാ​കും. പ​രാ​ജ​യ​ത്തി​ന്‍റെ വി​ഭ്രാ​ന്തി​യി​ൽ ബാ​ലി​ശ​മാ​യ വാ​ദ​ങ്ങ​ളാ​ണ് സി​പി​എം ഉ​യ​ർ​ത്തു​ന്ന​ത്. വി​ക​സ​ന​ത്തി​ന്‍റെ ശ​വ​പ്പ​റ​മ്പാ​യി​രു​ന്ന വ​ട​ക​ര​യെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ചാ​രി​താ​ർ​ഥ്യ​മു​ണ്ട്. ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ക്താ​വാ​യ കെ. ​മു​ര​ളീ​ധ​ര​ൻ വ​ട​ക​ര​യി​ൽ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ക്കു​മെ​ന്നും മു​ല്ല​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ടി.​കെ. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ, പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​പ്ര​വീ​ൺ​കു​മാ​ർ, യു​ഡി​എ​ഫ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ യു. ​രാ​ജീ​വ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്- എം ​സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ വി.​സി. ചാ​ണ്ടി, . മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​എ അ​സീ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് -ജേ​ക്ക​ബ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ വ​ർ​ക്കി, മ​നോ​ജ് ആ​വ​ള, വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​സാ​ഖ് പാ​ലേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: എ​സ്.​കെ. അ​സൈ​നാ​ർ (ചെ​യ​ർ​മാ​ൻ), പി.​ജെ. തോ​മ​സ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), പി.​പി രാ​മ​കൃ​ഷ്ണ​ൻ (ട്ര​ഷ​റ​ർ).