മാ​നാ​ഞ്ചി​റ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട് അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലേക്ക്
Sunday, March 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ലെ ബാ​സ്ക​റ്റ്ബോ​ൾ കോ​ർ​ട്ട് അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്നു. സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ല​ഭി​ച്ച ഒ​ന്ന​ര കോ​ടി രൂ​പ ചെ​ല​വി​ട്ട് ന​ട​പ്പാ​ക്കു​ന്ന ന​വീ​ക​ര​ണ​ത്തി​ന് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി.
നി​ല​വി​ൽ 29.40 മീ​റ്റ​ർ നീ​ള​വും, 16 മീ​റ്റ​ർ വീ​തി​യും കോ​ർ​ട്ടി​നു​ണ്ട്. ഇ​ത് 33.90 മീ​റ്റ​ർ, 19.30 മീ​റ്റ​ർ എ​ന്നാ​ക്കി വി​പു​ലീ​ക​രി​ക്കും. സി​ന്ത​റ്റി​ക് കോ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ന് മൊ​ത്തം 183.87 ച​തു​ര​ശ്ര​യ​ടി സ്ഥ​ലം​കൂ​ടി ഉ​പ​യോ​ഗി​ക്കും. ഗാ​ല​റി,റൂ​ഫ് എ​ന്നി​വ​യ​ട​ക്കം സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള സ്കെ​ച്ച് അ​പേ​ക്ഷ​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും ഗാ​ല​റി​ക്കും റൂ​ഫി​നും അ​നു​മ​തി ന​ൽ​കാ​നാ​വി​ല്ലെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ ഇ​തു​സം​ബ​ന്ധി​ച്ച അ​പേ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി​യു​ടെ ശി​പാ​ർ​ശ​യോ​ടെ​യാ​ണ് ഇ​ന്ന​ലെ അ​ജ​ണ്ട​യാ​യി കൊ​ണ്ടു​വ​ന്ന​ത്. നി​ല​വി​ൽ ആ​ൾ​തി​ര​ക്കു​മൂ​ലം വീ​ർ​പ്പു​മു​ട്ടു​ന്ന മാ​നാ​ഞ്ചി​റ സ്ക്വ​യ​റി​ൽ നി​ന്ന് കോ​ർ​ട്ട് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി സ്ഥ​ലം വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ സി.​അ​ബ്ദു​റ​ഹ്‌​മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​ന്ന കോ​ർ​ട്ട് ന​വീ​ക​ര​ണം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ തോ​മ​സ് മാ​ത്യു ആ​വ​ശ്യ​പ്പെ​ട്ടു. റൂ​ഫും ഗാ​ല​റി​യും വേ​ണ​മെ​ന്ന തോ​മ​സ് മാ​ത്യു​വി​ന്‍റെ നി​ർ​ദേ​ശം മേ​യ​ർ ത​ള്ളി.