സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്ക് ട്രോ​മാ കെ​യ​ർ പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Sunday, March 24, 2019 12:22 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് ഓ​പ്പ​ണ്‍ യൂ​ണി​റ്റ് മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ഥ​മ​ശു​ശ്രൂ​ഷ, ജീ​വ​ൻ​ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, റോ​ഡ് സു​ര​ക്ഷ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​പ്പ​ണ്‍ യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​ഇ. ശ്രീ​കു​മാ​ര​ൻ, ട്രോ​മാ കെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. പ്ര​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഥ​മ​ശു​ശ്രൂ​ഷ, ജീ​വ​ൻ​ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഡോ. ​യാ​സി​റും റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് തി​രൂ​ര​ങ്ങാ​ടി മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷും ക്ലാ​സു​ക​ൾ ന​യി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ ട്രോ​മാ കെ​യ​റി​ൽ എ​ൻ​റോ​ൾ ചെ​യ്ത 68 സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി​യാ​ണ് പ​രി​ശീ​ല​ന​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എം.​എം.​ടി. ആ​സി​ഫ്, പി. ​ഉ​ബൈ​ദു​ള്ള, തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നു കീ​ഴി​ലെ ട്രോ​മാ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ‌​കി. സാ​മൂ​ഹി​ക സേ​വ​നം ക​രി​ക്കു​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള ശി​ൽ​പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക്ഷേ​മ​വി​ഭാ​ഗം ഡീ​ൻ പി.​വി. വ​ൽ​സ​രാ​ജ​ൻ നേ​തൃ​ത്വം ന​ല്കി.