ജം​ബോ സ​ര്‍​ക്ക​സി​ന് തു​ട​ക്കം
Sunday, March 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: മെ​യ്‌​വ​ഴ​ക്ക​ത്തി​ന്‍റെ​യും വി​സ്മ​യ​ത്തി​ന്‍റെ​യും നേ​ര്‍​കാ​ഴ്ച​ക​ളു​മാ​യി ജം​ബോ സ​ര്‍​ക്ക​സി​ന് തു​ട​ക്കം.
വ​യ​നാ​ട് റോ​ഡി​ല്‍ ഇം​ഗ്ലീ​ഷ്പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് സ​ര്‍​ക്ക​സ് ആ​രം​ഭി​ച്ച​ത്. അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ളു​ടെ പു​തു​മ​കൊ​ണ്ടും അ​വ​ത​ര​ണ രീ​തി​യു​ടെ മി​ക​വു​കൊ​ണ്ടും രാ​ജ്യ​ത്തെ ത​ന്നെ ഒ​ന്നാം​ന​മ്പ​ര്‍ സ​ര്‍​ക്ക​സ് എ​ന്ന ബ​ഹു​മ​തി​യു​മാ​യാ​ണ് ജം​ബോ സ​ര്‍​ക്ക​സ് വീ​ണ്ടും കോ​ഴി​ക്കോ​ടെ​ത്തു​ന്ന​ത്. എ​ത്യോ​പ്യ​ന്‍ ക​ലാ​കാ​ര​ന്‍​മാ​രാ​യ സാ​മ്മ​ല്‍ ഗു​ബ്രി​ഗ്‌​സാ​ബെ​ഹ​ര്‍ ഹാ​ദു​ഷ്, ഡാ​നി​യേ​ല്‍ സ​ലേ​ഷി കി​ടാ​വ്, നാ​റ്റ്‌​നേ​ല്‍ വെ​ന്‍​ഡ​മു അ​യ്‌​ലെ എ​ന്നി​വ​രു​ടെ അ​തി​സ​ഹാ​യി​ക​പ്ര​ക​ട​ന​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. ലാ​ഡ​ര്‍ ബാ​ല​ന്‍​സ്, യൂ​നി സൈ​ക്ക്ളി​സ്റ്റ്, റോ​ള​ര്‍ ബാ​ല​ന്‍​സ് എ​ന്നി​വ​യും കാ​ണി​ക​ളു​ടെ മ​നം​ക​വ​രു​ന്ന​താ​ണ്.
കൂ​ടാ​തെ പു​ത്ത​ന്‍ ഇ​ന​ങ്ങ​ളാ​യ എ​യ​റോ​ബാ​റ്റി​ക്‌​സ്, റ​ഷ്യ​ന്‍ ഹോ​ഴ്സ് റൈ​ഡിം​ഗ്, മെ​ക്‌​സി​ക്ക​ന്‍ ട്രെ​യി​ന്‍​ഡ് അ​മേ​രി​ക്ക​ന്‍ റിം​ഗ് ഓ​ഫ് ഡെ​ത്ത്, അ​റേ​ബ്യ​ന്‍ ഫ​യ​ര്‍ ഡാ​ന്‍​സ്, ഡെ​ബി​ള്‍ ബോ​ണ്‍​ലെ​സ് ആ​ക്ട് എ​ന്നി​വ​യും ആ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ക്കും. നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ വി​ക്ര​മും താ​നി​യ​യും ഒ​രു​ക്കു​ന്ന ഡ​ബി​ള്‍ സാ​രി അ​ക്രോ​ബാ​റ്റ് മ​റ്റൊ​രു വി​സ്മ​യ​മാ​ണ്.
35 അ​ടി ഉ​യ​ര​ത്തി​ല്‍ മെ​യ്‌​വ​ഴ​ക്കം വി​ളി​ച്ചോ​തു​ന്ന പ്ര​ക​ട​ന​മാ​ണി​ത്.
ശ​രീ​ര​ത്തെ റ​ബ​ര്‍ തു​ണ്ടു​പോ​ലെ വ​ള​ച്ചൊ​ടി​ക്കു​ന്ന വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​യ ഡ​ബി​ള്‍​ബോ​ണ്‍​ലെ​സ് ആ​ക്ട്, ഗ്ലോ​ബി​ന്‍റെ​യു​ള്ളി​ല്‍ മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ അ​ഭ്യാ​സ പ്ര​ക​ട​നം, സ്പ്രിം​ഗ് ബോ​ര്‍​ഡ് അ​ക്രോ​ബാ​റ്റ്, റ​ഷ്യ​ന്‍ റോ​പ്പ് അ​ക്രോ​ബാ​റ്റ്, ഫ​യ​ര്‍​ഡാ​ന്‍​സ്, സ്‌​കേ​റ്റിം​ഗ്, ഫ്ല​യിം​ഗ് ട്ര​പ്പീ​സ് മു​ത​ലാ​യ​വ ജം​ബോ​യു​ടെ മ​റ്റ് പ്ര​ത്യേ​ക​ത​ക​ളാ​ണ്. കു​ട്ടി​ക​ള്‍​ക്കും സ്ത്രീ​ക​ള്‍​ക്കും ഏ​റെ പ്രി​യ​ങ്ക​ര​മാ​യ മൃ​ഗ​ങ്ങ​ളു​ടെ കാ​യി​ക പ്ര​ക​ട​ന​ങ്ങ​ള്‍ ജം​ബോ സ​ര്‍​ക്ക​സി​നെ കൂ​ടു​ത​ല്‍ ആ​സ്വാ​ദ​ക​ര​മാ​ക്കു​ന്ന​താ​ണ്.
റ​ഷ്യ​ന്‍ ട്രെ​യി​ന്‍​ഡ് ഹോ​ഴ്സ് റൈ​ഡിം​ഗാ​ണ് മൃ​ഗ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തി​ലെ പ്ര​ധാ​ന ഇ​നം. ഡോ​ഗ് ആ​ക്ട്, കാ​മ​ല്‍ ആ​ക്ട്, മ​ക്കാ​വോ, ക​ക്കാ​ട്ടൂ​സ് ആ​ക്ട് എ​ന്നി​വ​യും ഏ​റെ ആ​സ്വാ​ദ​ക​ര​മാ​ണ്. മ​നോ​ഹ​ര​വും വ​ര്‍​ണ​ശ​ബ​ള​വു​മാ​യ തൂ​വ​ലു​ക​ളു​ള്ള അ​മേ​രി​ക്ക​ന്‍ ത​ത്ത​യാ​ണ് മ​ക്കാ​വോ.
ദി​വ​സേ​ന ഒ​ന്ന്,നാ​ല്, ഏ​ഴ് എ​ന്നി​ങ്ങ​നെ മൂ​ന്നു​പ്ര​ദ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 100,200,300 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ബു​ക്കിം​ഗി​ന് 300 രൂ​പ.