രാ​ഹു​ൽ​ഗാ​ന്ധി​യെ പി​ന്തു​ണ​യ്ക്കും: കേ​ര​ള കോ​ൺ​ഗ്ര​സ് -എം
Sunday, March 24, 2019 12:22 AM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ഉ​പ​ക​രി​ക്കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം. ​ഭാ​വി​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​രി​ത്ര​വി​ജ​യ​ത്തി​ന് പാ​ർ​ട്ടി ക​ല​വ​റ​യി​ല്ലാ​ത്ത പി​ന്തു​ണ​യ്ക്കും.
കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വ​യ​നാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ജോ​സ​ഫ്, പി.​കെ. കു​ര്യ​ൻ, എം.​കെ. ഏ​ലി​യാ​സ്, റോ​യി മു​രി​കോ​ലി​ൽ, എം.​എ. തോ​മ​സ്, അ​പ്പ​ച്ച​ൻ തേ​ക്കും​തോ​ട്ടം, ജോ​സ് ഉ​ള്ളാ​ട്ടി​ൽ, ജോ​ർ​ജ് പു​ല​ക്കു​ടി​യി​ൽ, എം.​വി. തോ​മ​സ് മാ​സ്റ്റ​ർ, ഹെ​ല​ൻ ഫ്രാ​ൻ​സി​സ്, വി​നോ​ദ് കു​ര്യാ​ക്കോ​സ്, പ്രി​ൻ​സ് പു​ത്ത​ൻ​ക​ണ്ടം, ജോ​ർ​ജ് ത​ട​ത്തി​ൽ, റോ​യി കോ​ക്കാ​പ്പി​ള്ളി, ജോ​യി മ്ലാ​ക്കു​ഴി, മാ​ത്യു ചെ​ന്പോ​ട്ടി​ക്ക​ൽ, മാ​ത്യു ത​റ​പ്പു​തൊ​ട്ടി, ജോ​ഷി കു​ന്പു​ക്ക​ൽ, ഖാ​ദ​ർ ഹാ​ജി, വി.​ഡി. ജോ​സ​ഫ്, ജോ​ർ​ജ് തോ​മ​സ്, ജോ​മോ​ൻ അ​റ​യ്ക്ക​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.