കാ​ലാ​വ​സ്ഥാ ദി​ന​ത്തി​ൽ കു​ളം വൃ​ത്തി​യാ​ക്കി കു​മ്മ​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണം
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക കാ​ലാ​വ​സ്ഥാ ദി​ന​മാ​യ ഇ​ന്ന​ലെ കു​ള​ത്തി​ലി​റ​ങ്ങി കു​ളം വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്.

മ​രു​തം​കു​ഴി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചി​റ്റാ​ൻ​ക​ര കോ​ട്ടൂ​ർ​കോ​ണം കു​ള​മാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും കു​മ്മ​നം രാ​ജ​ശേ​ഖ​ര​നും ചേ​ർ​ന്നു വൃ​ത്തി​യാ​ക്കി​യ​ത്. പാ​യ​ൽ നീ​ക്കാ​നും ചെ​ളി​വാ​രാ​നും കു​മ്മ​ന​വും കു​ള​ത്തി​ലി​റ​ങ്ങി​യ​ത് പ്ര​വ​ർ​ത്ത​ക​രി​ലും ആ​വേ​ശം വി​ത​ച്ചു. അ​ഴു​ക്ക് നീ​ക്കി കു​ളം വൃ​ത്തി​യാ​ക്കി​യ ശേ​ഷം കു​ള​ത്തി​ന്‍റെ ക​ര​യി​ൽ ഫ​ല​വൃ​ക്ഷ​ത്തൈ​യും ന​ട്ട​തി​നു ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം അ​ടു​ത്ത പ്ര​ചാ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്.

ലോ​ക ജ​ല​ദി​ന​മാ​യി​രു​ന്ന വെ​ള്ളി​യാ​ഴ്ച ആ​ന​യി​റ ഈ​ശാ​ല​യ​ത്തി​ലെ​ത്തി​യ​പ്പോ​ൾ സ്വാ​മി ഈ​ശ സ​മ്മാ​നി​ച്ച പ്ലാ​വി​ൻ തൈ​യാ​ണ് കു​മ്മ​നം കോ​ട്ടൂ​ർ​ക്കോ​ണം കു​ള​ക്ക​ര​യി​ൽ ന​ട്ട​ത്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​പ്പ​നം​കോ​ട് സ​ജി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വ​ട്ടി​യൂ​ർ​ക്കാ​വ് ജ​യ​കു​മാ​ർ, വി.​വി രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും കു​മ്മ​ന​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.