ഗ്രാ​മീ​ണ മ​ന​സ് തൊ​ട്ട​റി​ഞ്ഞ് ദി​വാ​ക​ര​ൻ
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യു​ടെ ഗ്രാ​മീ​ണ മ​ന​സ് തൊ​ട്ട​റി​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി. ​ദി​വാ​ക​ര​ന്‍റെ ര​ണ്ടാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​ന​ത്തി​നു തു​ട​ക്ക​മാ​യി.

മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ പ്ര​ചാ​ര​ണ​രം​ഗ​ത്തു സ​ജീ​വ​മാ​യ​ത്.

മ​ഞ്ച​വി​ളാ​ക​ത്തെ നെ​യ്ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി ആ​രം​ഭി​ച്ച പ​ര്യ​ട​നം ആ​നാ​വൂ​ർ, പെ​രി​ങ്ക​ട​വി​ള, മാ​രാ​യ​മു​ട്ടം, ആ​ര്യ​ങ്കോ​ട,് ചെ​ന്പൂ​ര്, കി​ളി​യൂ​ർ, വെ​ള്ള​റ​ട, അ​ന്പൂ​രി, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വ​ഴി ക​ള്ളി​ക്കാ​ട് സ​മാ​പി​ച്ചു.

മു​തി​ർ​ന്ന ക​മ്യൂ​ണി​സ്റ്റ് നേ​താ​വ് കൊ​ല്ല​യി​ൽ കൃ​ഷ്ണ​ന്‍റെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് നെ​യ്ത്തു​കാ​രെ നേ​രി​ൽ കാ​ണാ​നാ​യി എ​ത്തി​യ​ത്.

പ​ത്മ​ശ്രീ ഗോ​പി​നാ​ഥ​ന്‍റെ നെ​യ്ത്ത് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക് ഹൃ​ദ്യ​മാ​യ വ​ര​വേ​ൽ​പ്പാ​ണ് ല​ഭി​ച്ച​ത്.
ഇ​ന്ന് നേ​മം മ​ണ്ഡ​ല​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ത്തു​ക.