ശോ​ഭാ സു​രേ​ന്ദ്ര​ൻ കാ​ട്ടാ​ക്ക​ടയിൽ പ്ര​ചാ​ര​ണം നടത്തി
Sunday, March 24, 2019 12:27 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എൻ ഡിഎ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ൻ കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പേ​യാ​ട് ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച പ​ര്യ​ട​നം മ​ല​യി​ൻ​കീ​ഴ്, കാ​ട്ടാ​ക്ക​ട, പോ​ങ്ങും​മൂ​ട്, ഉൗ​രൂ​ട്ട​ന്പ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ട്ടു​വ​ഴി​ക​ളി​ലൂ​ടെ വൈകുന്നേരം ആ​റുവ​രെ നീ​ണ്ടു. പ്ര​വ​ർ​ത്ത​ക​രി​ൽ ആ​വേ​ശം നി​റ​യ്ക്കു​ന്ന ചെ​റു​പ്ര​സം​ഗ​ങ്ങ​ളും വോ​ട്ട​ർ​മാ​രോ​ട് വി​ശേ​ഷ​ങ്ങ​ൾ ചൊ​ദി​ച്ച​റി​ഞ്ഞു​മൊ​ക്കെ​യാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം.
ക​ണ്ണ​മ്മൂ​ല​യി​ലെ വി​ദ്യാ​ധി​രാ​ജ സ്വാ​മി പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ പ​ര്യ​ട​നം ആ​രം​ഭി​ച്ച​ത്.