മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത : പ്ര​തി​ഷേ​ധ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്ത്
Sunday, March 24, 2019 12:27 AM IST
ക​ഴ​ക്കൂ​ട്ടം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡി​ഗ്രി മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് ആ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ൽ​കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള തു​മ്പ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജി​ലെ 2017-18 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ മ​ല​യാ​ളം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ കോ​ഴ്സി​ലെ ആൻ ഇ​ൻ​ട്രൊഡക്ഷൻ ടൂ ​മാ​സ് ക​മ്യൂണി​ക്കേ​ഷ​ൻ എന്നപേ​പ്പ​റിലെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ വ​ൻ അ​പാ​ക​ത സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെന്നാണ് ആ രോപണം. 41 വി​ദ്യാ​ർ​ഥി​ക​ളെ​ഴു​തി​യ​തി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഒ​ന്പ​ത് വി​ദ്യാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്.​ബാ​ക്കി​യു​ള്ള 32 കു​ട്ടി​ക​ളും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്ന് പേ​ർ ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​നി​ർ​ണ​യ​ത്തി​നാ​യി കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി​ക്ക് അ​പേ​ക്ഷ ന​ൽ​കു​ക​യും പു​ന​ർ​നി​ർ​ണ​യം വ​ന്ന​പ്പോ​ൾ 22 മാ​ർ​ക്ക് ല​ഭി​ച്ച വിദ്യാർഥിക്ക് 63 മാർക്കും 24 ​മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക്ക് 57 മാർക്കും 37 ​ല​ഭി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥിക്ക് 55 ​മാ​ർ​ക്കും ല​ഭി​ച്ചു.​ ഇ​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥിക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്ത​ത്. ക്ലാ​സി​ലെ മ​റ്റ് കു​ട്ടി​ക​ൾ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണ​മാ​ണ് മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കാ​ത്ത​തെ​ന്നാ​ണ് വി​ദ്യാ​ർ​ഥിക​ളും അ​ധ്യാ​പ​ക​രും പ​റ​യു​ന്ന​ത്. ക്ലാ​സി​ലെ മ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പേ​പ്പ​ർ പു​ന​ർ​നി​ർ​ണ​യ​ത്തി​ന് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. ഇ​തി​നോ​ടൊ​പ്പം പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ മാ​ർ​ക്ക് കൂ​ടി​യ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളും യൂ​ണി​വേ​ഴ്സി​റ്റി​ക്ക് അ​ട​ച്ച തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ ഗു​രു​ത​ര വീ​ഴ്ച ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം. വൈ​സ് ചാ​ൻ​സ​ല​ർ, ര​ജി​സ്ട്രാ​ർ, ക​ൺ​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ എ​ന്നി​വ​ർ​ക്കാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.