ശ്രീ​ചി​ത്ര​യി​ൽ ടെ​ക്നോ​ള​ജി കോ​ണ്‍​ ക്ലേ​വ് ഇന്ന്
Sunday, March 24, 2019 12:27 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യി​ൽ ടെ​ക്നോ​ള​ജി കോ​ൺ​ക്ലേ​വ് ഇന്ന്ന​ട​ത്തു​ം. ബാ​ക്ടീ​രി​യ​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ശ്രീ​ചി​ത്ര വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഐ​സോ​തെ​ര്‍​മ​ല്‍ അ​ടി​സ്ഥാ​ന ഡി​എ​ന്‍​എ ആ​പ്ലി​ക്കേ​ഷ​ന്‍ ഉ​പ​ക​ര​ണ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ ച​ട​ങ്ങി​ല്‍ കൈ​മാ​റും.
അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ക​ഫ​ത്തി​ലെ ടി​ബി ബാ​ക്ടീ​രി​യ ക​ണ്ടെ​ത്താ​നു​ള്ള ഉ​പ​ക​ര​ണ​മാ​ണി​ത്. സി​ബി​എ​ന്‍​എ​എ​ടി സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കൃ​ത്യ​മാ​യി ബാ​ക്ടീ​രി​യ​ക​ളു​ടെ സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്താ​ന്‍ ഈ ​ഉ​പ​ക​ര​ണ​ത്തി​ന് ക​ഴി​യും.