താ​ൻ ഇ​പ്പോ​ഴും​ ബിജെപിയി​ൽ ശ്രീ​ശാ​ന്ത്
Sunday, March 24, 2019 12:32 AM IST
ക​ഴ​ക്കൂ​ട്ടം :താ​ൻ ഇ​പ്പോ​ഴും ബി​ജെ​പി​യി​ൽ ത​ന്നെ​യാ​ണെ​ന്ന് ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്ത്. സ്പോ​ർ​ട്സ് ഹ​ബി​ൽ ന​ട​ന്ന സ​മ്മ​ർ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശ​ശി ത​രൂ​രി​നോ​ട് ബ​ഹു​മാ​ന​മാ​ണ്. കേ​സി​ൽ പെ​ട്ട​പ്പോ​ൾ എ​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​അ​തി​ന് ന​ന്ദി പ​റ​യാ​നാ​ണ് പോ​യ​ത്. സ്വാ​ഭാ​വി​ക​മാ​യും ക​ളി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കൊ​ടു​ത്ത്മു​ന്നോ​ട്ട്പോ​കാ​നാ​ണ്ശ്ര​മി​ക്കു​ന്ന​ത് .കോ​ട​തി വി​ധി അ​നു​കൂ​ല​മാ​യ​പ്പോ​ൾ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ആ​റ് വ​ർ​ഷം കാ​ത്തി​രു​ന്നു, 90 ദി​വ​സം കൂ​ടി കാ​ത്തി​രി​ക്കാ​ൻ മു​തി​ർ​ന്ന താ​ര​ങ്ങ​ൾ പ​റ​ഞ്ഞു.​ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കി​യാ​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ശ്രീ​ശാ​ന്ത് മാ​ധ്യ​മ പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ ദി​വ​സം ശ​ശി ത​രൂ​രി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് നേ​രി​ൽ ക​ണ്ട​തി​ന് ശേ​ഷം ഒ​രു പാ​ട് അ​ഭ്യൂ​ഹ​ങ്ങ​ൾ വ​ന്ന​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ശ്രീ​ശാ​ന്തി​ന്‍റെ പ്ര​തി​ക​ര​ണം.