മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണം: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ക​ർ​മ്മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Sunday, March 24, 2019 12:32 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ക​ർ​മ്മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​വാ​ടി വ​ർ​ക്ക​ർ​മാ​ർ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ആ​ശു​പ​ത്രി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മ​റ്റ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ ചേ​ർ​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​പ്ര​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ.​എ​സ്.​രേ​ഖ അ​ധ്യ​ക്ഷ​യാ​യി. സെ​ക്ര​ട്ട​റി ആ​ർ. പ്ര​ദീ​പ് കു​മാ​ർ, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​സ്റ്റി​ൻ​ജോ​സ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ്, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​വ​ന​വ​ഞ്ചേ​രി രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 26 വ​രെ വാ​ർ​ഡ് ത​ല ശു​ചി​ത്വ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും.
27 മു​ത​ൽ 31 വ​രെ ശു​ചി​ത്വ സ്ക്വാ​ഡു​ക​ൾ വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ഏ​പ്രി​ൽ ര​ണ്ടി ന് ​മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തും. മൂ​ന്നി​ന് വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്കും. നാ​ലി​ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും പ​രി​സ​ര​വും സ​മീ​പ​ത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളും വൃ​ത്തി​യാ​ക്കും. അ​ഞ്ചി​ന് ഹോ​മി​യോ ആ​ശു​പ​ത്രി​യും പ​രി​സ​ര​വും സ​മീ​പ​ത്തെ പൊ​തു​സ്ഥ​ല​ങ്ങ​ളും, എ​ട്ടി​ന് എ​സി​എ​സി ന​ഗ​ർ മാ​ർ​ക്ക​റ്റ്, ഗ്രാ​മ​ത്തും​മു​ക്ക് മാ​ർ​ക്ക​റ്റ്, സ​മീ​പ​ത്തെ പൊ​തു​സ്ഥ​ല​ങ്ങ​ൾ, പ​ത്തി​ന് മാ​മം മാ​ർ​ക്ക​റ്റ്, ഹൈ​വേ, പ​തി​നൊ​ന്നി​ന് അ​ട്ട​ക്കു​ളം, അ​വ​ന​വ​ഞ്ചേ​രി​യി​ലെ കു​ള​ങ്ങ​ളും ഓ​ട​ക​ളും, പ​ന്ത്ര​ണ്ടി​ന് വി​ള​യി​ൽ മൂ​ല, കൊ​ടു​മ​ൺ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ വൃ​ത്തി​യാ​ക്കും.പ​തി​നേ​ഴി​ന് വാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രൈ​ഡേ ആ​ച​ര​ണം, 20 മു​ത​ൽ 24 വ​രെ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ം , 26 ന് ​പൊ​തു​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശു​ചീ​ക​ര​ണ​വും ന​ട​ത്തും.