ധ്യാ​ന​യോ​ഗം 27ന്
Sunday, March 24, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം : എ​ബ​ൻ​ഡ​ന്‍റ് ലൈ​ഫ് ഇ​ന്ത്യ, പ്ര​യ​ർ പാ​ർ​ട്ണേ​ഴ്സ് ഫെ​ലോ​ഷി​പ്പ്, ബൈ​ബി​ൾ സൊ​സൈ​റ്റി, സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ സ​ഭ​ക​ളു​ടെ​യും എ​ക്യു​മെ​നി​ക്ക​ൽ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നോ​ന്പു​കാ​ല എ​ക്യു​മെ​നി​ക്ക​ൽ ധ്യാ​ന​യോ​ഗം 27-ന് ​വൈ​കു​ന്നേ​രം ആ​റി​ന് പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തും.
മു​ൻ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ.​ഡി.​ബാ​ബു​പോ​ൾ ധ്യാ​നം ന​യി​ക്കും. മാ​ർ​ത്തോ​മ്മാ സ​ഭ തി​രു​വ​ന​ന്ത​പു​രം-​കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ ബി​ഷ​പ് ജോ​സ​ഫ് മാ​ർ ബ​ർ​ന്ന​ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
വി​വി​ധ സ​ഭാ വൈ​ദി​ക​ർ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. "സാ​ന്തോം​സ്'​ക്വ​യ​ർ നോ​ന്പു​കാ​ല ഗീ​ത​ങ്ങ​ൾ ആ​ല​പി​ക്കു​മെ​ന്ന് വി​കാ​രി റ​വ.​ഡോ. എം.​ഒ. ഉ​മ്മ​ൻ, പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഡോ.​കോ​ശി എം.​ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.