വെ​ള്ളി​ അ​ങ്കി മോ​ഷ​ണം പോ​യ കേ​സ്: പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന
Sunday, March 24, 2019 12:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വേ​ളാ​വൂ​രി​ൽ പൗ​രാ​ണി​ക​മാ​യ അ​ങ്കി കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. മ​ഠ​ത്തി​ലെ പു​ര​യി​ട​ത്തി​ൽ നി​ന്നും അ​ങ്കി ക​ണ്ട​ടു​ത്തു.
വേ​ളാ​വൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്രം ഉ​ത്സ​വം ക​ഴി​ഞ്ഞ് ആ​ളു​മാ​ന്നൂ​ർ മു​ള​പ്പു​ഴ​മ​ൺ​മ​ഠ​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് കി​ലോ ഗ്രാം ​വ​രു​ന്ന വെ​ള്ളി നി​ർ​മി​ത അ​ങ്കി കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സ​മീ​പ​ത്തു​ള്ള വീ​ട്ടി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു ബൈ​ക്കി​ൽ മു​ന്നൂ​പേ​ർ​സ​ഞ്ച​രി​ക്കു​ന്ന​തും ഇ​തി​ൽ ഒ​രാ​ൾ ഒ​രു വ​സ്തു പി​ടി​ച്ചി​രി​ക്കു​ന്ന​തും ക​ണ്ടെ​ത്തി​യി​രു​ന്നു.
തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​രോ, അ​ളു​ക​ളെ​യോ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​ൻ ക​ഴി​യാ​ത്ത​ത് പോ​ലീ​സി​നെ കു​ഴ​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം വേ​ങ്ക​മ​ല ക്ഷേ​ത്ര ഉ​ത്സ​ത്തി​ന്‍റെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ മ​ദ്യ ല​ഹ​രി​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.​ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ വെ​ഞ്ഞാ​റ​മൂ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ എ​സ്.​ജ​യ​കു​മാ​ർ ഇ​യാ​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​മാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞ​ത്.
​തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ക​യും പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന.
പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് ക​രി​യി​ല​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച അ​ങ്കി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ങ്കി​യെ കു​റി​ച്ച് പു​റം ലോ​കം അ​റി​ഞ്ഞി​ല്ലെ​ങ്കി​ൽ ആ​ക്രി​ക്ക​ട​യി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി​രു​ന്നു ഇ​വ​ർ സ​മീ​പ​ത്തു ത​ന്നെ ഒ​ളി​ച്ചു വ​ച്ച​ത്. എ​ന്നാ​ൽ പി​റ്റേ ദി​വ​സം വ​ന്ന പ​ത്ര​വാ​ർ​ത്ത​ക​ളും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​തും ഇ​വ​രെ മാ​ന​സി​ക സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്ത് എ​ത്തി അ​ങ്കി തി​രി​കെ വ​യ്ക്കു​ന്ന​തി​നും ഇ​വ​ർ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു എ​ന്നാ​ൽ സ്ഥ​ലം പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​തി​നാ​ൽ അ​തി​നു ക​ഴി​ഞ്ഞി​ല്ല​ന്നും ഇ​വ​ർ പേ​ലീ​സി​നോ​ട് പ​റ​ഞ്ഞ​താ​യാ​ണ് സൂ​ച​ന.
നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വെ​ള്ളി കൊ​ണ്ടു നി​ർ​മി​ച്ച ദേ​വീ രൂ​പ​മാ​ണ്അ​ങ്കി.​മ​ഠ​ത്തി​ന്‍റെ പി​ൻ​ഭാ​ഗം പൊ​ളി​ച്ചു അ​ക​ത്തു ക​ട​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വേ​ളാ​വൂ​ർ​ക്ഷേ​ത്രം, വൈ​ദ്യ​ൻ​കാ​വ് ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ത്സ​വ​ങ്ങ​ള‍​ക്കാ​യാ​ണ് അ​ങ്കി​പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പ് ന​ട​ന്ന വേ​ളാ​വൂ​ർ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം​ക​ഴി​ഞ്ഞ് തി​രി​കെ എ​ത്തി​ച്ചി​രു​ന്നു. മ​ഠ​ത്തി​ൽ ആ​ൾ താ​മ​സ​മി​ല്ല.
എ​ല്ലാ ദി​വ​സ​വും​രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മ​ഠ​ത്തി​ൽ വി​ള​ക്കു തെ​ളി​ക്കും. സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം വി​ള​ക്കു തെ​ളി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് മ​ഠം കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ൽ​ക​ണ്ട​ത്.