മെ​ഡി​ക്ക​ൽ ക്യാ​ന്പ്
Sunday, March 24, 2019 12:40 AM IST
ചിറ്റൂർ : വി​ള​യോ​ടി ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളെ​ജ് ആ​ശു​പ​ത്രി, ജ​ന​മൈ​ത്രി സു​ര​ക്ഷ പ്രൊ​ജ​ക്ട്, ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ, ജ​യി​ന്‍റ്സ് വെ​ൽ​ഫെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ബ്രാ​ഞ്ച് -4 ക​ഞ്ചി​ക്കോ​ട് ആ​ൻ​ഡ് മെ​ട്രോ ക​ഞ്ചി​ക്കോ​ട് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ​വേ​ങ്ങോ​ടി ഗ​വ.​എ​ൽ.​പി.​സ്കൂ​ളി​ൽ ഇന്നു രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.
ക്യാ​ന്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, പീ​ഡി​യാ​ട്രി​ക്, ക​ണ്ണ് രോ​ഗ വി​ഭാ​ഗം, ഓ​ർ​ത്തോ(​എ​ല്ല് വി​ഭാ​ഗം) വി​ദ​ഗ്ദ്ധ​രു​ടെ സേ​വ​നം ല​ഭി​ക്കും. ക​ഞ്ചി​ക്കോ​ട് ജ​യി​ന്‍റ്സ് ഗ്രൂ​പ്പ് പ്ര​സി​ഡ​ന്‍റ് എ​സ്.​കേ​ശ​വ​ദാ​സ് അ​ദ്ധ്യ​ക്ഷ​നാ​വു​ന്ന പ​രി​പാ​ടി​യി​ൽ ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി.​ഐ.​ഓ​ഫ് പോ​ലീ​സ് എം.​ആ​ർ.​ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​രു​ണ മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലെ വി​ദ​ഗ്ദ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ട​ക്കും.