ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് ഉ​ൾ​പ്പ​ടെ നാലു പേ​ർക്കു മർദനമേറ്റ സംഭവം : പ്ര​തി​കൾ അറസ്റ്റിൽ
Sunday, March 24, 2019 12:53 AM IST
കയ്പ്പമംഗലം: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വ് ഉ​ൾ​പ്പെ​ടെ നാലു പേ​രെ മ​ർ​ദി​ക്കു​ക​യും സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
ക​യ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക അ​റ​വു​ശാ​ല കു​ള​ങ്ങ​ര വീ​ട്ടി​ൽ മി​ൻ​ഷാ​ദ് (26), മൂ​ന്നു പി​ടി​ക മ​ഠ​ത്തി​പ​റ​ന്പി​ൽ സ​ജീ​വ​ൻ (38), പെ​രി​ഞ്ഞ​നം പു​തു പു​ര​ക്ക​ൽ വീ​ട്ടി​ൽ അ​ന്പാ​ടി (30) ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ രാ​ജു എ​ന്നി​വ​രാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈഎ​സ്പി ​ഹ​രി​ദാ​സി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം ക​യ്പ്പ​മം​ഗ​ലം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റി​യാ​സ് ചാ​ക്കീ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​
ലൈ​റ്റ് ഏ​ൻ​ഡ് സൗ​ണ്ട് തൊ​ഴി​ലാ​ളി​ക​ളാ​യ ല​ബീ​ബ് വി​ഷ്ണു​പ്ര​സാ​ദ് , സ​ഹ​ദ് അ​ജ​യ് എ​ന്നി​വ​രെ പത്തു മ​ണി​ക്ക് ഗാ​ന​മേ​ള അ​വ​സാ​നി​പ്പി​ക്കാ​ൻ പ​റ​ഞ്ഞ വൈ​രാ​ഗ്യ​ത്താ​ൽ ത​ട​ഞ്ഞു നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും ഓ​ട്ടോ​റി​ക്ഷ അ​ടി​ച്ച് പൊ​ളി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് കേ​സ്.​ ഫെ​ബ്രു​വ​രി 13 ന് ​രാ​ത്രി ‌പത്തുമ​ണി​ക്ക് പെ​രി​ഞ്ഞ​ന​ത്ത് വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.
പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത സം​ഘ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​യ സി.​കെ.​ഷാ​ജു, അ​ഭി​ലാ​ഷ്, ന​ജീ​ബ്, കി​ര​ണ്‍ എ​ന്നി​വ​രും ഉ​ണ്ട ായി​രു​ന്നു.