ക​മ്മാ​ടം കാ​വ് വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്നു
Sunday, March 24, 2019 1:11 AM IST
ഭീ​മ​ന​ടി: ജൈ​വ​വൈ​വി​ധ്യ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​യ ക​മ്മാ​ടം കാ​വ് വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ക​മ്മാ​ടം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു​കീ​ഴി​ലു​ള്ള കാ​വ് സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ കാ​വു​ക​ളി​ൽ ഒ​ന്നും നി​ര​വ​ധി പ​ക്ഷി​മൃ​ഗാ​ദി​ക​ൾ അ​ധി​വ​സി​ക്കു​ന്ന​തും ജൈ​വ​സ​മ്പ​ത്തി​ന്‍റെ ക​ല​വ​റ​യു​മാ​ണ്. ക​മ്മാ​ടം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ന്‍റെ പൂ​ജ​ക​ൾ​ക്കും ക​ർ​മ​ങ്ങ​ൾ​ക്കും യാ​തൊ​രു ത​ട​സ​വും ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ലാ​യി​രി​ക്കും വ​നം വ​കു​പ്പ് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യി​ലു​ൾ​പ്പെ​ടു​ത്തി ഏ​റ്റെ​ടു​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ത് റ​വ​ന്യൂ ഭൂ​മി​യാ​ണ്. 60 ഏ​ക്ക​ർ വി​സ്തീ​ർ​ണ​മു​ള്ള കാ​വി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ കൈ​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് നാ​ലേ​ക്ക​റോ​ളം ഇ​തി​നോ​ട​കം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. കാ​വി​നെ ത​നി​മ​യോ​ടെ നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ക്ഷേ​ത്രം ഭ​ര​ണ സ​മി​തി​ക്ക് ഉ​ള്ള​ത്.

പ്രാ​രം​ഭ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​കെ. അ​നൂ​പ്കു​മാ​ർ കാ​വ് സ​ന്ദ​ർ​ശി​ച്ചു. വ​നം വ​കു​പ്പ് ഏ​റ്റെ​ടു​ക്കു​ന്ന പ​ക്ഷം കാ​വി​ന്‍റെ ന​ഷ്ട​പ്പെ​ട്ട സ്ഥ​ല​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ച്ചു ജ​ണ്ട​കെ​ട്ടി സം​ര​ക്ഷി​ക്കു​ക​യും കാ​വി​ലെ ക്ഷേ​ത്ര​ആ​ചാ​ര​ങ്ങ​ൾ യാ​തൊ​രു ത​ട​സ​വു​മി​ല്ലാ​തെ ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും ഡി​എ​ഫ്ഒ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.