അണിയറയിൽനിന്ന് അരങ്ങിലേക്ക്
Sunday, March 24, 2019 1:11 AM IST
ഉ​ദു​മ: ആ​ത്മ​ബ​ലം സാ​ധ​ന​യാ​ക്കി ഭ​ര​ത​നാ​ട്യ ചു​വ​ടു​ക​ൾ സ്വാ​യ​ത്ത​മാ​ക്കി​യ ഉ​ദു​മ​യി​ലെ വീ​ട്ട​മ്മ​മാ​ർ അ​ര​ങ്ങി​ലെ​ത്തു​ന്നു. സു​ഹൃ​ത്തു​ക്ക​ളും സ​മ​പ്രാ​യ​ക്കാ​രു​മാ​യ ആ​റു വീ​ട്ട​മ്മ​മാ​രാ​ണ് മൂ​ന്നു വ​ർ​ഷ​ത്തെ ക​ഠി​ന പ്ര​യ​ത്ന​ഫ​ല​മാ​യി ഭ​ര​ത​നാ​ട്യ ചു​വ​ടു​ക​ൾ ഹൃ​ദ്യ​സ്ഥ​മാ​ക്കി​യ​ത്. അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​ട്ടും കു​ട്ടി​ക്കാ​ല​ത്ത് നൃ​ത്തം അ​ഭ്യ​സി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​വ​രാ​ണ് എ​ല്ലാ​വ​രും.

നി​ത്യ​ജീ​വി​ത​ത്തി​ൽ വ്യ​ത്യ​സ്ത വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​രാ​ണ് ആ​റു​പേ​രും. റീ​ത്ത പ​ത്മ​രാ​ജ് (ബ്യൂ​ട്ടീ​ഷ​ൻ), ഷീ​ബ വേ​ണു​ഗോ​പാ​ൽ (അ​ധ്യാ​പി​ക), സ​ദ​നാ​ക്ഷി കു​ഞ്ഞി​രാ​മ​ൻ (ബി​സി​ന​സ്), ദീ​പ ഹ​രി​ഹ​ര​ൻ (ഫാ​ർ​മ​സി​സ്റ്റ് ), ആ​ന​ന്ദ​വ​ല്ലി മോ​ഹ​ന​ൻ (ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ്), ജി​ൻ​സി അ​ശോ​ക​ൻ (ബ്യൂ​ട്ടീ​ഷ​ൻ) എ​ന്നി​വ​രാ​ണ് മി​ക​വി​ന്‍റെ​യും മി​ഴി​വി​ന്‍റെ​യും പ​ര്യാ​യ​മാ​യി മാ​റി​യ കു​ടും​ബി​നി​ക​ൾ. മു​ദ്ര ക​ലാ​കേ​ന്ദ്രം എ​ന്നാ​ണ് കൂ​ട്ടാ​യ്മ​യ്ക്ക് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​ഠി​താ​ക്ക​ളു​ടെ പ്രാ​യം ആ​ദ്യം ആ​ശ​ങ്ക​പ്പെ​ടു​ത്തി​യെ​ങ്കി​ലും അ​ർ​പ്പ​ണ​ത്തോ​ടെ ചി​ട്ട​യാ​യ പ​രി​ശീ​ല​നം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ ത​ന്നെ അ​തി​ശ​യി​പ്പി​ച്ചു എ​ന്ന് നൃ​ത്താ​ധ്യാ​പി​ക നാ​ട്യ മ​യൂ​രി അ​ഞ്ജ​ലി പ​റ​ഞ്ഞു.

പേ​രി​ന് ഒ​രു അ​ര​ങ്ങേ​റ്റ​മ​ല്ല, മ​റി​ച്ച് പു​ഷ്പാ​ഞ്ജ​ലി മു​ത​ൽ തി​ല്ലാ​ന വ​രെ പ​ത്തോ​ളം ഭാ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം മ​ല്ലം ദു​ർ​ഗാ പ​ര​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. അ​ര​ങ്ങേ​റ്റ​ത്തി​ന് ശേ​ഷം നൃ​ത്ത പ​ഠ​നം തു​ട​രാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു. പാ​ല​ക്കു​ന്ന് ഭ​ര​ണി ഉ​ത്സ​വ​ത്തി​നു നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യി പാ​ല​ക്കു​ന്നി​ൽ ക​പ്പ ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ച​തും ഇ​തേ സം​ഘ​മാ​ണ്.