"നോ കണക്ഷൻ'
Sunday, March 24, 2019 1:11 AM IST
രാ​ജ​പു​രം: റാ​ണി​പു​രം വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ മാ​നി​മ​ല​യു​ടെ മു​ക​ളി​ൽ സ്ഥാ​പി​ച്ച വ​യ​ര്‍​ലെസ് സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. മൊ​ബൈ​ൽ സി​ഗ്ന​ൽ ഇ​ല്ലാ​ത്ത വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടു​തീ പോ​ലു​ള്ള വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന അ​ടി​യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ള്‍ മേ​ല​ധി​കാ​രി​ക​ളെ വേ​ഗ​ത്തി​ല്‍ അ​റി​യി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഇ​തോ​ടെ ഇ​ല്ലാ​തെ​യാ​യി. ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍, റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് അ​ടി​യ​ന്ത​ര വി​വ​ര​ങ്ങ​ൾ ശേ​ഖ​ര​ണ​ത്തി​നാ​യി ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ മു​ത​ൽ മു​ട​ക്കി 2017 ലാ​ണ് റാ​ണി​പു​ര​ത്ത് വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വ​യ​ര്‍​ലെ​സ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ബെ​യ്‌​സ് യൂ​ണി​റ്റ് ത​ക​രാ​റി​ലാ​യി. തു​ട​ര്‍​ന്ന് ശ​രി​യാ​ക്കി കൊ​ണ്ടു​വ​ന്നെ​ങ്കി​ലും മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വീ​ണ്ടും ത​ക​രാ​റി​ലാ​യി. ഇ​പ്പോ​ൾ ഇ​ത് ന​ന്നാ​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​പോ​യി​ട്ട് മൂ​ന്ന് മാ​സം ക​ഴി​ഞ്ഞി​ട്ടും ശ​രി​യാ​ക്കി കൊ​ണ്ടു​വ​ന്ന് സ്ഥാ​പി​ക്കാ​നാ​യി​ട്ടി​ല്ല. വ​നം വ​കു​പ്പി​ന്‍റെ പ​ന​ത്ത​ടി സെ​ക്‌​ഷ​ന് കീ​ഴി​ല്‍ റാ​ണി​പു​രം മാ​നി​മ​ല​യു​ടെ മു​ക​ളി​ലാ​ണ് വ​യ​ര്‍​ലെ​സ് ബെ​യ്‌​സ് യൂ​ണി​റ്റും ട​വ​റും സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള വാ​ക്കി​ടോ​ക്കി വ​ഴി​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ത്യാ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​രു​ന്ന​ത്.
ക​ടു​ത്ത ചൂ​ടി​ല്‍ തീ​പി​ടി​ത്ത​ത്തി​ന് വ​രെ സാ​ധ്യ​ത​യു​ള്ള റാ​ണി​പു​രം വ​ന​മേ​ഖ​ല​യി​ലെ പു​ല്‍​മേ​ടു​ക​ളി​ൽ​നി​ന്ന് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റാ​ന്‍ ക​ഴി​യാ​ത്ത​ത് ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​കും. അ​വ​ധി​ക്കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ എ​ത്താ​ന്‍ തു​ട​ങ്ങും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​തീ പോ​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ൽ വ​ലി​യ അ​പ​ക​ടം ഉ​ണ്ടാ​കും എ​ന്ന​ത് പ​രി​ഗ​ണി​ച്ച് റാ​ണി​പു​ര​ത്തെ വ​യ​ര്‍​ല​സ് സം​വി​ധാ​നം എ​ത്ര​യും വേ​ഗം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണം.
എ​ന്നാ​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് ത​ക​രാ​റി​ലാ​യ ബെ​യ്‌​സ് യൂ​ണി​റ്റ് ന​ന്നാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പു​തി​യ​ത് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി അ​ട​ങ്ക​ല്‍ ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ച്ച​താ​യും ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി ബെ​യ്‌​സ് യൂ​ണി​റ്റ് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും കാ​ഞ്ഞ​ങ്ങാ​ട് റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ സുധീ​ര്‍ നെ​രോ​ത്ത് അ​റി​യി​ച്ചു.