ഗ​വേ​ഷ​ണ സം​സ്കാ​രം ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം അ​പ​ല​പ​നീ​യം: കെ​പി​സി​ടി​എ
Sunday, March 24, 2019 1:11 AM IST
രാ​ജ​പു​രം: കേ​ന്ദ്രം മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്ര​മേ വി​ദ്യാ​ർ​ഥി​ക​ൾ ഗ​വേ​ഷ​ണം ന​ട​ത്താ​വൂ എ​ന്ന കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല നി​ല​പാ​ട് അ​പ​ല​പ​നീ​യ​മെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​സി​ടി​എ). സ്വ​ന്തം അ​ഭി​രു​ചി​ക്കും സ​മൂ​ഹ​ത്തി​ലെ അ​വ​സ്ഥാ​ന്ത​ര​ങ്ങ​ളും അ​നു​സ​രി​ച്ച് രൂ​പ​പ്പെ​ടു​ത്തേ​ണ്ട ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ൾ ആ​രോ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കു​ന്ന​തും ഗ​വേ​ഷ​ക​ർ അ​വ ഉ​പ​യോ​ഗി​ക്കു​വാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി തീ​രു​ന്ന​തും ഗ​വേ​ഷ​ണോ​ൻ​മു​ഖ​മ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി സം​സ്കാ​രം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ട​യാ​ക്കു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ബ്ദു​ൽ ക​ലാം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ. ​യു. അ​ബ്ദു​ൽ​ക​ലാം, ഡോ. ​ജോ​ബി കെ. ​തോ​മ​സ്, ഡോ. ​ടി. മു​ഹ​മ്മ​ദ​ലി, ഡോ. ​സ​ണ്ണി കെ. ​ജോ​ർ​ജ്, ഡോ. ​പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ഡോ. ​ചെ​റി​യാ​ൻ ജോ​ൺ, ഡോ. ​ജിജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.