ഡെ​മോ ഹ​ട്ടി​ലേ​ക്ക് വ​ന്‍ ജ​ന​പ്ര​വാ​ഹം
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: പൊ​തു​ജ​ന​ത്തി​ന് വോ​ട്ട് ചെ​യ്യ​ല്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ ആ​രം​ഭി​ച്ച ഡെ​മോ ഹ​ട്ടി​ലേ​ക്ക് (വോ​ട്ടിം​ഗ് പ​രി​ശീ​ല​ന കേ​ന്ദ്രം) വ​ന്‍ ജ​ന​പ്ര​വാ​ഹം. പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് മൂ​ന്നാം നാ​ള്‍ പി​ന്നി​ടു​മ്പോ​ഴേ​ക്കും നി​ര​വ​ധി​പേ​ര്‍ ഡെ​മോ ഹ​ട്ടി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി. ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന വി​വി പാ​റ്റ് മെ​ഷീ​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.
വി​വി പാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​കൊ​ണ്ട് ന​മ്മു​ടെ വോ​ട്ട് ആ​ര്‍​ക്കാ​ണ് ചെ​യ്ത​തെ​ന്ന് വോ​ട്ടിം​ഗ് സ​മ​യ​ത്ത് ത​ന്നെ ഉ​റ​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ഏ​റെ സം​തൃ​പ്തി ന​ല്‍​കു​ന്നു​ണ്ടെ​ന്നും 40 കാ​ര​ന്‍ ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.
വോ​ട്ട​ര്‍​മാ​ര്‍​ക്ക് വോ​ട്ടോ​ടു​പ്പ് ദി​വ​സം പോ​ളിം​ഗ് ബൂ​ത്തി​ല്‍ എ​ത്തി വോ​ട്ട് ചെ​യ്യു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ഉ​ത്ക​ണ്ഠ​യും ആ​കാം​ക്ഷ​യും ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജി​ല്ലാ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വോ​ട്ടിം​ഗ് ഡെ​മോ ഹ​ട്ട് സ്ഥാ​പി​ച്ച​ത്. വി​വി പാ​റ്റ് മെ​ഷീ​നി​ലൂ​ടെ വോ​ട്ട് ചെ​യ്ത സ്ഥാ​നാ​ർ​ഥി​ക്ക് ത​ന്നെ​യാ​ണോ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യും. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വി​വി​പാ​റ്റ് മെ​ഷീ​ന്‍ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഈ ​വ​ര്‍​ഷം എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും വി​വി പാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.