സ്ഥ​ല-സ​മ​യ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സിനെ അ​റി​യി​ക്ക​ണം
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ജാ​ഥ ആ​രം​ഭി​ക്കു​ന്ന​തു മു​ത​ല്‍ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഏ​തൊ​ക്കെ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന കൃ​ത്യ​മാ​യ സ​മ​യ-​സ്ഥ​ല വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണം. ഒ​രു പ്ര​ദേ​ശ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഭ​ര​ണ​കൂ​ടം പ്ര​ഖ്യാ​പി​ക്കു​ന്ന ഉ​ത്ത​ര​വു​ക​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് മു​മ്പു ത​ന്നെ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണം. നീ​ളം കൂ​ടി​യ ജാ​ഥ​യ്ക്കി​ട​യി​ല്‍ നി​ശ്ചി​ത അ​ക​ലം സൃ​ഷ്ടി​ച്ച് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ സൗ​ക​ര്യ​മൊ​രു​ക്ക​ണം. റോ​ഡി​ന്‍റെ വ​ല​തു​വ​ശം ചേ​ര്‍​ന്നാ​ണ് ജാ​ഥ മു​ന്നോ​ട്ട് പോ​കേ​ണ്ട​ത്. ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണം.
ര​ണ്ടോ അ​തി​ല​ധി​ക​മോ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഒ​രു സ്ഥ​ല​ത്ത് ഒ​രേ സ​മ​യ​ത്ത് പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ സം​ഘ​ട്ട​ന​ത്തി​ലേ​ര്‍​പ്പെ​ടാ​തി​രി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് യാ​ത്രാ ത​ട​സ​മു​ണ്ടാ​ക്കാ​തി​രി​ക്കാ​നും പോ​ലീ​സു​മാ​യി ചേ​ര്‍​ന്ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ജാ​ഥ​യ്ക്കി​ട​യി​ല്‍ അ​ണി​ക​ള്‍ അ​ന​ഭി​ല​ഷ​ണീ​യ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റാ​തി​രി​ക്കാ​ന്‍ സ്ഥാ​നാ​ർ​ഥി​ക​ളും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. എ​തി​ര്‍​പാ​ര്‍​ട്ടി​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും നേ​താ​ക്ക​ളു​ടെ​യും പ്ര​തി​മ, കോ​ലം തു​ട​ങ്ങി​യ​വ നി​ന്ദാ​സൂ​ച​ക​മാ​യി ക​ത്തി​ക്കാ​നോ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നോ പാ​ടി​ല്ല.