അം​ഗ​പ​രി​മി​ത​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം
Sunday, March 24, 2019 1:13 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗ​പ​രി​മി​ത​രാ​യ വോ​ട്ട​ര്‍​മാ​ര്‍​ക്ക് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​രോ നി​യോ​ജ​ക​മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ലും പ്ര​ത്യേ​കം ക​മ്മി​റ്റി​ക​ള്‍. അം​ഗ​പ​രി​മി​ത വോ​ട്ട​ര്‍​മാ​ര്‍​ക്കാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ആം​ബു​ല​ന്‍​സ്, വീ​ല്‍ ചെ​യ​ര്‍ സൗ​ക​ര്യം, വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തും.
കാ​സ​ർ​ഗോ​ഡ്, ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളു​ടെ ക​മ്മി​റ്റി രൂ​പി​ക​ര​ണ​വും ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്ക​ലും സം​ബ​ന്ധി​ച്ച് കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ ത​ഹി​ല്‍​ദാ​ര്‍ കെ.​എ​ച്ച് മു​ഹ​മ്മ​ദ് ന​വാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ബി​ജു പു​റ​വ​ങ്ക​ര സം​ബ​ന്ധി​ച്ചു.