പി. ​ക​രു​ണാ​ക​ര​ന്‍റെ നേ​ട്ട​ങ്ങ​ൾ എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്: ര​വീ​ശ ത​ന്ത്രി
Sunday, March 24, 2019 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി. ​ക​രു​ണാ​ക​ര​ൻ എം​പി മ​ണ്ഡ​ല​ത്തി​ൽ ചെ​യ്തു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളെ​ല്ലാം എ​ൻ​ഡി​എ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​താ​ണെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ര​വീ​ശ ത​ന്ത്രി. കാ​ഞ്ഞ​ങ്ങാ​ട് പ്ര​സ് ഫോ​റ​ത്തി​ൽ ഭാ​ര​തം 2019 -പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ന്ന​ര പ​തി​റ്റാ​ണ്ടു​കാ​ലം എം​പി​യാ​യ വ്യ​ക്തി ഇ​പ്പോ​ൾ മോ​ദി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു ശേ​ഷ​മാ​ണ് എ​ന്തെ​ങ്കി​ലും നേ​ടി​യെ​ടു​ത്ത​ത്. അ​തി​നു മു​ൻ​പ് 10 വ​ർ​ഷം അ​ദ്ദേ​ഹ​ത്തി​നു ഒ​ന്നും ചെ​യ്യാ​നാ​യി​ല്ല. സം​സ്ഥാ​ന ഭ​ര​ണ​ത്തി​ൽ പ്രാ​തി​നി​ധ്യം കു​റ​വാ​ണെ​ങ്കി​ലും മോ​ദി സ​ർ​ക്കാ​ർ ഈ ​സ​ർ​ക്കാ​രി​നെ അ​വ​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.
പി​ണ​റാ​യി സ​ർ​ക്കാ​ർ ശ​ബ​രി​മ​ല വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ടു കാ​ട്ടി​യ അ​നീ​തി ത​ങ്ങ​ൾ​ക്കു വി​ജ​യം ഉ​റ​പ്പാ​ക്കും. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ ഇ​ട​തു​പ​ക്ഷ​വു​മാ​യാ​ണ് മ​ത്സ​രം. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ മ​ണ്ഡ​ല​ത്തി​ന് ഉ​ൾ​ക്കൊ​ള്ളാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഇ.​വി.​ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​കെ.​നാ​രാ​യ​ണ​ൻ സ്വാ​ഗ​ത​വും പി. ​പ്ര​വീ​ൺ കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.