ആ​ക്ടീ​വ സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Sunday, March 24, 2019 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ക്ടീ​വ സ്കൂ​ട്ട​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് യു​വ​തി മ​രി​ച്ചു. സ​ഹോ​ദ​രി​ക്ക് പ​രി​ക്കേ​റ്റു. ചി​റ​യി​ൻ​കീ​ഴ് മ​ഞ്ചാ​ടി​മൂ​ട് കോ​ട്ട​പ്പു​റം അ​റ​പ്പു​ര വീ​ട്ടി​ൽ സ​തീ​ഷ്കു​മാ​ർ-​ബി​ന്ദു ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ സ്വാ​തി സ​തീ​ഷ് (23) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ ചി​റ​യി​ൻ​കീ​ഴ് പാ​ല​കു​ന്നി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. സ്വാ​തി​യോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സ​ഹോ​ദ​രി ഷി​ബി​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​രു​വ​രെ​യും ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സ്വാ​തി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചി​റ​യി​ൻ​കീ​ഴ് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സ്വാ​തി സ​ഞ്ച​രി​ച്ചി​രു​ന്ന ആ​ക്ടീ​വ​യി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നെ​ത്തി​യ ആ​ക്ടീ​വ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റെ​യി​ൽ​വെ പ്രൊ​ട്ട​ക്‌‌​ഷ​ൻ ഫോ​ഴ്സി​ൽ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട സ്വാ​തി​യും ഷി​ബി​യും ജോ​ലി പ്ര​തീ​ക്ഷി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​മാ​സം കാ​യി​ക പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ ആ​റ്റി​ങ്ങ​ലി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലും ശ്രീ​പാ​ദം സ്റ്റേ​ഡി​യ​ത്തി​ലും പ​രി​ശീ​ല​ന​ത്തി​നു പോ​ക​വെ​യാ​യി​രു​ന്നു അ​പ​ക​ടം. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. സ​ഹോ​ദ​രി: സം​ഗീ​ത.