സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ് സ്കൂ​ട്ട​റി​ലി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു
Sunday, March 24, 2019 1:29 AM IST
കൊ​ട്ടാ​ര​ക്ക​ര : കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ര്‍​ഫാ​സ്റ്റ് ബ​സ്‌ സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. ഏ​നാ​ത്ത് ഏ​നാ​ദി​മം​ഗ​ലം കു​ന്നി​ട തോ​ണ്ട​ലി​ല്‍ വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ന് ​ഇ​ഞ്ച​ക്കാ​ട് ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത് .

കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്നും ആ​ക്ടീ​വ സ്കൂ​ട്ട​റി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള മൊ​ബൈ​ല്‍ ഫോ​ണ്‍ ബെ​ല്ല​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ട്ട​ര്‍ റോ​ഡി​ന്‍റെ ഇ​ട​ത് വ​ശ​ത്ത് നി​ര്‍​ത്തി സം​സാ​രി​ച്ച​തി​നു​ശേ​ഷം കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് തി​രി​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നും മൂ​ന്നാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ്‌ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു .

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു . കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ട് ന​ല്‍​കി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ള്‍: ആ​തി​ര, ആ​ര്യ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.