ക​രമനയാറ്റി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Sunday, March 24, 2019 1:29 AM IST
പേ​രൂ​ർ​ക്ക​ട: കൂ​ട്ടു​കാ​രു​മാ​യി ക​ര​മ​ന ന​ദി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. പൂ​ജ​പ്പു​ര കേ​ശ​വ​ൻ നാ​യ​ർ റോ​ഡ് ച​രു​വി​ള പ​ണ​യി​ൽ വീ​ട്ടി​ൽ അ​ജി​ത്താ​ണ് (18) മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ട്ടി​യൂ​ർ​ക്കാ​വ് മൂ​ന്നാം​മൂ​ട് ആ​യി​ര​വ​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ര​മ​ന ന​ദി​യി​ൽ മേ​ലേ​ക്ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രു​മാ​യാ​ണ് ബൈ​ക്കി​ൽ അ​ജി​ത് കു​ളി​ക്കാ​നെ​ത്തി​യ​ത്.

ക​ര​മ​ന ന​ദി​യി​ൽ മേ​ലേ​ക്ക​ട​വി​ൽ എ​ത്തി​യ ഇ​വ​രി​ൽ അ​ജി​ത്താ​ണ് ആ​ദ്യം പു​ഴ​യി​ലേ​ക്കി​റ​ങ്ങി​യ​ത്. ന​ദി​യി​ലി​റ​ങ്ങി മു​മ്പോ​ട്ടു പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ആ​ഴ​മു​ള്ള ഭാ​ഗ​ത്ത് അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ മു​ങ്ങി​ത്താ​ഴു​ന്ന​തു​ക​ണ്ട കൂ​ട്ടു​കാ​ർ നി​ല​വി​ളി​ച്ചു. നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​രി​ൽ ചി​ല​ർ ഓ​ടി​യെ​ത്തി​യെ​ങ്കി​ലും ആ​ഴ​മു​ള്ള ന​ദി​യു​ടെ ഈ ​ഭാ​ഗ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദു​ഷ്ക​ര​മാ​യി. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​അ​ശോ​ക് കു​മാ​റും സം​ഘ​വും വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി.

ന​ദി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ നാ​ലോ​ടെ അ​ജി​ത്തി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മേ​ലേ​ക്ക​ട​വി​ൽ നി​ര​വ​ധി പേ​രാ​ണ് മു​ങ്ങി മ​രി​ച്ചി​ട്ടു​ള്ള​ത്. എ​സ്എം​വി സ്കൂ​ളി​ലെ പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി​യാ​ണ് അ​ജി​ത്. പി​താ​വ്: അ​നി​ൽ. മാ​താ​വ്: ശ​ശി​ക​ല. സ​ഹോ​ദ​ര​ൻ: സ​ജി​ത്ത്. സം​ഭ​വ​ത്തി​ൽ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്തു.