കു​ര​ങ്ങു​പ​നി ബാ​ധി​ച്ച ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു
Sunday, March 24, 2019 10:25 PM IST
മാ​ന​ന്ത​വാ​ടി: കു​ര​ങ്ങു​പ​നി ബാ​ധി​ച്ചു ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു. തി​രു​നെ​ല്ലി അ​പ്പ​പ്പാ​റ ബേ​ഗൂ​ർ കോ​ള​നി​യി​ലെ സു​ന്ദ​ര​ൻ (27) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ആ​റി​നാ​ണ് സു​ന്ദ​ര​ന് രോ​ഗം ബാ​ധി​ച്ച​ത്. 10നു ​ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ര​ങ്ങു​പ​നി​യാ​ണെ​ന്നു പി​റ്റേ​ന്നു സ്ഥി​രീ​ക​രി​ച്ചു. നി​ല മോ​ശ​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു റ​ഫ​ർ ചെ​യ്ത​ത്.

കഴിഞ്ഞമാസം 27ന് ​ബാ​വ​ലി​യി​ൽ പ​ണി​ക്ക് പോ​യ​പ്പോ​ഴാ​ണ് സു​ന്ദ​ര​നു കു​ര​ങ്ങു​പ​നി പ​ര​ത്തു​ന്ന ചെ​ള്ളു​ക​ടി​യേ​റ്റ​തെ​ന്നാ​ണ് സം​ശ​യം. അ​ന്നു പു​ഴ​യ​രി​കി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ട കു​ര​ങ്ങി​നു സ​മീ​പം സു​ന്ദ​ര​ൻ ചെ​ന്നി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ഈ ​ഭാ​ഗ​ത്തു ജോ​ലി​ക്ക് വ​ന്ന ര​ണ്ട് പേ​ർ​ക്ക് നേ​ര​ത്തേ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കു​ര​ങ്ങു​പ​നി ബാ​ധി​ച്ചു ര​ണ്ടു പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.