വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന്
Sunday, March 24, 2019 10:32 PM IST
മൂ​ന്നാ​ർ: സം​ഭ​ര​ണ​വും വി​പ​ണ​ന​വും ല​ക്ഷ്യ​മി​ട്ട് പ​ണി​തു​ട​ങ്ങി​യ വ​ട്ട​വ​ട വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റ് നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പ​ണം. 2015-ൽ ​ആ​രം​ഭി​ച്ച പ​ദ്ധ​തി​യി​ൽ 60 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തെ​ത്തി. പ​ണി​തു​ട​ങ്ങി നാ​ലു​വ​ർ​ഷ​മാ​യി​ട്ടും എ​ങ്ങു​മെ​ത്താ​ത്ത പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി​ന​ൽ​കി.
സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ വ​ട്ട​വ​ട​യി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പ​ച്ച​ക്ക​റി​ക​ളും സം​ഭ​രി​ക്കു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തും ല​ക്ഷ്യ​മി​ട്ട് ആ​ർ​കെ​വി​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നാ​പ്കോ​ണി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​ന്ന​ൻ ഭാ​ഗ​ത്ത് മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. 2.60 കോടി​യാ​ണ് ചെ​ല​വ്്.
അ​ന്ന​ത്തെ കൃ​ഷി​മ​ന്ത്രി നേ​രി​ട്ടെ​ത്തി ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ചു. ഇ​തി​നു​ശേ​ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മാ​ർ​ക്ക​റ്റ് പ​ണി​യു​ന്ന​ത് ഇ​വി​ടെ​നി​ന്നും മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഉൗ​ർ​ക്കാ​ട്ടി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ജി​റ്റ​ബി​ൾ മാ​ർ​ക്ക​റ്റി​നൊ​പ്പം ഷോ​പ്പിം​ഗ് കോം​പ്ല​ക്സും പ​ണി​യു​ന്ന​തി​നു പ​ദ്ധ​തി​യി​ട്ടു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി നി​ർ​മാ​ണം പൂ​ർ​ണ​മാ​യി നി​ല​യ്ക്കു​ക​യും​ചെ​യ്തു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം​ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കു​മെ​ന്നും കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ അ​റി​യി​ച്ചു.