ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി​യും ത​മ്മി​ൽ രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള കൂ​ട്ട​കെ​ട്ടെ​ന്ന് വി.​എം. സു​ധീ​ര​ൻ
Sunday, March 24, 2019 10:44 PM IST
ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി, പ്ര​ധാ​ന​മ​ന്ത്രി എ​ന്നീ നി​ല​യി​ല​ല്ല രാ​ഷ്ട്രീ​യ​ത്തി​നു​മ​പ്പു​റ​മു​ള്ള കൂ​ട്ടു​കെ​ട്ടാ​ണ് ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ലു​ള്ള​തെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ.

റാ​ഫോ​ൽ അ​ഴി​മ​തി​യി​ൽ ഇ​തു​വ​രെ ഒ​രു പ്ര​തി​ക​ര​ണ​വും പി​ണ​റാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ലാ​വ്ലി​ൻ വി​ഷ​യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഗൂ​ഢ​മാ​യ ബ​ന്ധ​മാ​ണി​വ​ർ​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ഡി​സി​സി​യി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​ധീ​ര​ൻ. ന​രേ​ന്ദ്ര​മോ​ദി​യു​ടെ പാ​ത​യി​ലാ​ണ് പി​ണ​റാ​യി​യും ഭ​ര​ണം ന​ട​ത്തു​ന്ന​ത്.

ഇ​രു​വ​രും കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ന്നു. ഹ​രി​സ​ണ്‍​ഭൂ​മി ഇ​ട​പാ​ട്, തോ​മ​സ്ചാ​ണ്ടി, പി.​വി. അ​ൻ​വ​ർ, ജോ​യ്സ് ജോ​ർ​ജ് എ​ന്നി​വ​രെ സ​ർ​ക്കാ​ർ സ​ഹാ​യി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കോ​ണ്‍​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​യെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നെ കോ​ലി​ബി സ​ഖ്യ​മെ​ന്ന് സി​പി​എം പ​റ​ഞ്ഞാ​ൽ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ പോ​ലും വി​ശ്വാ​സി​ക്കി​ല്ല. പി​ണ​റാ​യി വി​ജ​യ​ൻ കൂ​ത്തു​പ​റ​ന്പി​ൽ മ​ത്സ​രി​ച്ച് ആ​ദ്യം വി​ജ​യി​ച്ച​ത് ജ​ന​സം​ഘ​ത്തി​ന്‍റെ വോ​ട്ടു​നേ​ടി​യാ​ണ്.

ഇ​ക്കാ​ര്യം മ​റ​ന്നു​പോ​ക​രു​ത്. വ​ർ​ഗീ​യ​ക​ക്ഷി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന നി​ല​പാ​ടാ​ണ് സി​പി​എം പി​ന്തു​ട​രു​ന്ന​ത്. വ​ർ​ഗ​സ​മ​ര​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന് കൈ​മോ​ശം വ​ന്നി​രി​ക്കു​ന്നു. ക​മ്യൂ​ണി​സം വി​ട്ട് കാ​പി​റ്റി​ല​സ​വും ക്ര​മി​ന​ലി​സ​വു​മാ​യി. ഇ​വ​ർ​ക്കെ​തി​രേ​യു​ള്ള ജ​ന​വി​കാ​ര​മാ​ണ് സം​സ്ഥാ​ന​ത്തെ​ങ്ങും ആ​ഞ്ഞ​ടി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് മ​റ്റാ​രെ​ക്കാ​ളും ന​ന്നാ​യി​ട്ട​റി​യാ​വു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​നാ​ണ്. യു​ഡി​എ​ഫ് കേ​ര​ള​ത്തി​ൽ ച​രി​ത്ര​വി​ജ​യം നേ​ടു​മെ​ന്നും 1977 ആ​വ​ർ​ത്തി​ക്കു​മെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ യു​ഡി​എ​ഫി​ന്‍റെ കു​ത്ത​ക മ​ണ്ഡ​ല​മാ​ണ്.
ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ വ​ൻ​വി​ജ​യം നേ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ​ഗാ​ന്ധി സം​സ്ഥാ​ന​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എം. ​മു​ര​ളി, ജോ​ണ്‍​സ​ണ്‍ ഏ​ബ്രാ​ഹം, എ.​എ. ഷു​ക്കൂ​ർ, എ​ബി കു​ര്യാ​ക്കോ​സ്, എ​സ്. ശ​ര​ത്, എ.​എം. ന​സീ​ർ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.