കൊ​ടും​ചൂ​ടി​ൽ ആ​ശ്വാ​സ​മേ​കി യു​വ​ജ​ന​ങ്ങ​ൾ
Sunday, March 24, 2019 10:44 PM IST
എ​ട​ത്വ: കൊ​ടും​ചൂ​ടി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ​വു​മാ​യി യു​വ​ജ​ന​ങ്ങ​ൾ. എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് യു​വ​ദീ​പ്തി എ​സ്എം​വൈ​എം എ​ട​ത്വ സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി​യ​ത്. ആ​റാ​യി​രം ലി​റ്റ​ർ കു​ടി​വെ​ള്ളം വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ക​ടു​ത്ത ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു വി​ത​ര​ണം ന​ട​ത്തി​യ​ത്. സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യൂ ചൂ​ര​വ​ടി​യി​ൽ ഫ്ളാ​ഗ് ഓ​ഫ് ക​ർ​മം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ടോ​ണി കൊ​ച്ചു​മ​ല​യി​ൽ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ജെ​സ്മ​രി​യ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ജോ ​വ​ർ​ഗീ​സ്, മോ​നു വ​ർ​ഗീ​സ്, അ​ല​ൻ സി. ​തോ​മ​സ്, ആ​ന്‍റ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.