ലോ​ക സി​എ​ൽ​സി ദി​നാ​ഘോ​ഷ​വും അ​നു​മോ​ദ​ന​വും ന​ട​ത്തി
Sunday, March 24, 2019 10:44 PM IST
ചേ​ർ​ത്ത​ല: മു​ട്ടം സി​എ​ൽ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 457-ാമ​ത് ലോ​ക സി​എ​ൽ​സി ദി​നാ​ഘോ​ഷ​വും പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് അ​നു​മോ​ദ​ന​വും ന​ട​ത്തി. ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ശേ​ഷം മോ​ഡ​റേ​റ്റ​ർ ഡോ. ​സി​സ്റ്റ​ർ സാ​ലി​റോ​സ് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​പോ​ൾ വി. ​മാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​മോ​ട്ട​ർ ഫാ. ​അ​നി​ൽ കി​ളി​യേ​ലി​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ന് ന​ട​ൻ സി​ജോ​യ് വ​ർ​ഗീ​സ് മു​ഖ്യാ​തി​ഥി​യാ​യി. സി​എ​ൽ​സി മു​ൻ സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സ​ർ പ്ര​ഫ. ജോ​സ​ഫ് സി. ​മ​റ്റം സ​ന്ദേ​ശം ന​ൽ​കി. സി​സ്റ്റ​ർ എ​ലൈ​സ് ഏ​ബ്ര​ഹാം, സി.​ഇ. അ​ഗ​സ്റ്റി​ൻ, ത​നീ​ഷ് ജോ​ണ്‍ ക​റു​ക​പ്പ​റ​ന്പി​ൽ, ബൈ​ജു വ​ട​ശേ​രി, സി.​ഡി. രാ​ജു, ആ​ന്‍റ​ണി വ​ലി​യ​വീ​ട്ടി​ൽ, ജോ​യ​ൽ ജോ​ഷി കി​ണ​റ്റു​ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്ക് ന​ട​ൻ സി​ജോ​യ് വ​ർ​ഗീ​സ് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.