സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു
Sunday, March 24, 2019 10:44 PM IST
ചേ​ർ​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ർ​ത്ത​ല​യു​ടെ​യും ഗ്രീ​ൻ​ഗാ​ർ​ഡ​ൻ​സ് (മ​തി​ല​കം) ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ അ​ന്ധ​താ നി​വാ​ര​ണ സൊ​സൈ​റ്റി, ക​ണ്ഠ​മം​ഗ​ലം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. ക​ണ​ഠ​മം​ഗ​ലം എ​ൻ​എ​സ്എ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ കെ. ​ഷൈ​ല​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ഹ​ന​ൻ നാ​യ​ർ, ബി. ​ശി​വ​ൻ​കു​ട്ടി നാ​യ​ർ, ഹ​രി​ലാ​ൽ, സൈ​ലേ​സ്, ജ​യേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.