ക​ട്ട​ച്ചി​റ സം​ഭ​വം: പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി
Sunday, March 24, 2019 10:45 PM IST
കാ​യം​കു​ളം: ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​യം​കു​ള​ത്ത് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ൾ പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി.
കു​റ്റ​ക്കാ​രാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ലും ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം പു​നഃ​സ്ഥാ​പി​ക്കാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു നൂ​റു ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും ചേ​ർ​ന്ന് പ്ര​തി​ഷേ​ധ റാ​ലി ന​ട​ത്തി​യ​ത്. ക​ട്ട​ച്ചി​റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ യാ​ക്കോ​ബാ​യ സ​ഭ ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചി​രു​ന്നു. വി​ശ്വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൗ​ന ജാ​ഥ​യും ന​ട​ത്തി.
വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്രാ​ർ​ഥ​നാ​യ​ജ്ഞം ഇ​ന്ന് ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. വി​വി​ധ​പ​ള്ളി​ക​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ൾ ക​ട്ട​ച്ചി​റ​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി വി​ശ്വാ​സി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം അ​ർ​പ്പി​ച്ചു. യാ​ക്കോ​ബാ​യ സ​ഭ സെ​ക്ര​ട്ട​റി പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ്, സാ​ഹി​ത്യ​കാ​ര​ൻ കൊ​ല്ലം പ​ണി​ക്ക​ർ, ബി​ഷ​പ് ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ്, നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​എം.​ജെ. ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്തു​ണ ന​ൽ​കി പ്രസംഗിച്ചു.
പ​ള്ളി​യി​ൽ അ​തി​ക്ര​മം ന​ട​ന്ന് അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ടി​ട്ടും കു​റ്റ​ക്കാ​രാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി നീ​തി നി​ഷേ​ധ​മാ​ണെ​ന്ന് സ​ഭാ സെ​ക്ര​ട്ട​റി പീ​റ്റ​ർ കെ. ​ഏ​ലി​യാ​സ് പ​റ​ഞ്ഞു.