ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി
Sunday, March 24, 2019 10:45 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ലി​ക്കേ​ണ്ട ച​ട്ട​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും വ്യ​ക്ത​മാ​ക്കി​ സം​സ്ഥാ​ന പൊ​തു​ഭ​ര​ണ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഉ​ത്ത​ര​വി​റ​ക്കി. ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വ്യ​തി​യാ​നം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളോ ഉ​ള്ള​ട​ക്ക​ങ്ങ​ളോ സോ​ഷ്യ​ൽ മീ​ഡി​യ ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ർ​ശ​ന​മാ​യ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പോ​സ്റ്റു​ക​ൾ അ​ല്ലെ​ങ്കി​ൽ ഉ​ള്ള​ട​ക്ക​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ച​രി​പ്പി​ക്ക​രു​ത്. ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ തി​ക​ഞ്ഞ നി​ഷ്പ​ക്ഷ​ത പാ​ലി​ക്ക​ണം. സ്വ​ത​ന്ത്ര​വും നി​ഷ്പ​ക്ഷ​വും സു​താ​ര്യ​വു​മാ​യി വേ​ണം പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. എ​ല്ലാ പാ​ർ​ട്ടി​ക​ളോ​ടും സ്ഥാ​നാ​ർ​ഥി​ക​ളോ​ടും തു​ല്യ​ത​യോ​ടെ​യും നീ​തി​ബോ​ധ​ത്തോ​ടെ​യും സു​താ​ര്യ​ത​യോ​ടെ​യും നി​ഷ്പ​ക്ഷ​മാ​യും സ​മീ​പി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് അ​ല്ലെ​ങ്കി​ൽ സ്ഥാ​നാ​ർ​ഥി​ക്ക് മാ​ത്രം ഗു​ണ​ക​ര​മാ​കു​മെ​ന്ന് വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു​പ്ര​വൃ​ത്തി​യി​ലും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഏ​ർ​പ്പെ​ട​രു​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ പേ​ര്, പ​ദ​വി, അ​ധി​കാ​രം എ​ന്നി​വ ഒ​രു പ്ര​ത്യേ​ക വ്യ​ക്തി​യെ സ​ഹാ​യി​ക്കു​ന്ന​തി​നോ അ​ല്ലെ​ങ്കി​ൽ എ​തി​ർ​ക്കു​ന്ന​തി​നോ ഒ​രു വി​ഭാ​ഗ​ത്തെ സ​ഹാ​യി​ക്കു​ന്ന​തി​നോ എ​തി​ർ​ക്കു​ന്ന​തി​നോ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ല.
സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്വ​ന്ത​മാ​യി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​വും സം​ഘ​ടി​പ്പി​ക്കാ​ൻ പാ​ടി​ല്ല. കൂ​ടാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ​ങ്കെ​ടു​ക്കു​ക​യും അ​രു​ത്. എ​ന്നാ​ൽ സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ളു​മാ​യോ ക്ര​മ​സ​മാ​ധാ​ന പാ​ല​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ ഇ​ത് ബാ​ധ​ക​മ​ല്ല. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലോ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന സം​ഘ​ട​ന​ക​ളി​ലോ അം​ഗം ആ​ക​രു​ത്. കൂ​ടാ​തെ എ​ല്ലാ​വി​ധ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ട്ടു​നി​ൽ​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടു​തേ​ടാ​ൻ പാ​ടി​ല്ല.
ത​ങ്ങ​ളു​ടെ അ​ധി​കാ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നും വി​ല​ക്കു​ണ്ട്.
സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​വി​ലു​ള്ള അ​വ​രു​ടെ പെ​രു​മാ​റ്റ ച​ട്ടം, ക്രി​മി​ന​ൽ പ്രൊ​സീ​ജി​യ​ർ കോ​ഡ്, 1951-ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം എ​ന്നി​വ​ർ ലം​ഘി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വ് വ്യ​ക്ത​മാ​ക്കു​ന്നു.