ബൈ​ക്കു​ക​ൾ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, March 24, 2019 10:55 PM IST
ബ​ദി​യ​ഡു​ക്ക: ബൈ​ക്കു​ക​ൾ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കും​ബ​ഡാ​ജെ ചെ​റു​ണി​യി​ലെ മു​ഹ​മ്മ​ദ് ഹാ​ജി-​ആ​സി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഇ​ബ്രാ​ഹിം (31)യാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാരനാ​യ ഇ​ബ്രാ​ഹിം ജോ​ലി ക​ഴി​ഞ്ഞു ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ നെ​ല്ലി​ക്ക​ട്ട ചു​രി​പ്പ​ള്ള​ത്ത് എ​തി​രെ നി​ന്നും വ​ന്ന മ​റ്റൊ​രു ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍നി​ന്ന് തെ​റി​ച്ചു വീ​ണ ഇ​ബ്രാ​ഹി​മി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മം​ഗ​ളു​രു​വി​ലെ സൗ​ക​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ച​താ​യി​രു​ന്നു. ഭാ​ര്യ: ബ​ല്‍​ക്കി​സ്. മ​ക്ക​ള്‍: ജാ​ഫ​ര്‍ അ​റ​ഫ​ത്ത്, ഷാ​നി​ബ്, അ​സി​യ​ത്ത് സ​ന.