എം​സി​വൈ​എം ക​ർ​മ​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം
Sunday, March 24, 2019 10:58 PM IST
അ​ടൂ​ർ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് അ​ടൂ​ർ വൈ​ദി​ക ജി​ല്ല​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി ഉ​ദ​ഘാ​ട​നം "ക​ർ​മ​വീ​ഥി' ആ​റാ​ട്ടു​പു​ഴ അ​മ​ലോ​ത്ഭ​വ മാ​ത മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. എം​സി​വൈ​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം ഉ​ദ​ഘാ​ട​നം എം​സി​വൈ​എം തി​രു​വ​ന്ത​പു​രം മേ​ജ​ർ ഭ​ദ്രാ​സ​ന അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​രു​ൺ ഏ​റ​ത്ത് നി​ർ​വ​ഹി​ച്ചു. എം​സി​വൈ​എം ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ഇ​ട​യ​ല​ഴി​ക​ത്ത് മു​ഖ്യസ​ന്ദേ​ശം ന​ൽ​കി.

എം​സി​വൈ​എം ജി​ല്ലാ സെ​ക്ര​ട്ട​റി ടോ​ജി തോ​മ​സ്, ജി​ല്ലാ അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ൻ​സ് പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.